UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതാശ്വാസം: മുഖ്യമന്ത്രി യുഎഇയിലേക്ക്; ഭരണാധികാരികളുടെ സഹായ വാഗ്ദാനത്തിന് നന്ദി അറിയിക്കും

മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പൊതുയോഗങ്ങളിലും പിണറായി വിജയന്‍ പങ്കെടുക്കും.

പ്രളയ ദുരന്തത്തെ നേരിടാന്‍ ആഗോള തലത്തില്‍ നടത്തുന്ന ധന സമാഹരണത്തിന്റെ യുഎഇയിലെ പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. ഇതിന്റെ ഭാഗമായി അടുത്തമാസം 17 മുതല്‍ നാലുമാസം മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിനിറങ്ങും. പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തില്‍ ലോക കേരള സഭയിലെ അംഗങ്ങള്‍ എന്നിവരെ സംഘടിപ്പിച്ചാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സന്ദര്‍ശന പരിപാടിയില്‍ ഇവിടെങ്ങളിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പൊതുയോഗങ്ങളിലും പിണറായി വിജയന്‍ പങ്കെടുക്കും.

മലയാളികള്‍ ഉള്‍പ്പെടുന്ന യുഎഇയിലെ വ്യവസായികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് പുറണേ കേരള പുനര്‍നിര്‍മാണത്തിനായി 700 കോടി വാഗ്ദാനം ചെയ്ത യുഎഇ ഭരണാധികാരികളുടെ സന്മനസ്സിന് നേരിട്ടെത്തി നന്ദിയറിക്കാനും മുഖ്യമന്ത്രി തയ്യാറാവുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും വ്യക്തികള്‍ വഴി പരമാവധി ദുരിതാശ്വാസ ധനം പിരിക്കുകയാണ് സന്ദര്‍ശനങ്ങളിലുടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍