UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവകേരള നിര്‍മാണം; അന്താരാഷ്ട തലത്തിലുള്ള ഫണ്ട് ശേഖരണത്തിന് രൂപരേഖ തയ്യാറാക്കുമെന്ന് ധനമന്ത്രി

കേരള പുനര്‍നിര്‍മാണത്തിനുള്ളചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് ചുമത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

നവ കേരളാ നിര്‍മാണത്തിനായി വിദേശമലയാളികളില്‍ നിന്നും പണം സ്വീകരിക്കുന്നതിനായി രൂപ രേഖ തയ്യാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആഗോളതരത്തിലുള്ള ധനസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഇതിനായാണ് പദ്ധതി തയ്യാറാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അഗോളതലത്തിലുള്ള ഫണ്ട് ശേഖരണത്തിനായി ധനദാതാക്കളുടെ സമ്മേളനം വിളിക്കുമെന്നും, യുഎസിലെ ഫണ്ട് ശേഖരണത്തിനായി ധനമന്ത്രിയെ തന്നെ നിയോഗിക്കുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്തമാസമാണ് ഫണ്ട് ശേഖരണം ലക്ഷ്യമിട്ടുള്ള ധനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം.

ചികില്‍സയക്കായി യുഎസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളി സമൂഹത്തോട് സംസാരിക്കുന്നതിനിടെ നവ കേരളാ നിര്‍മാണത്തില്‍ അഗോള സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് തോമസ് ഐസകിന്റെ പ്രതികരണം.

അതിനിടെ, കേരള പുനര്‍നിര്‍മാണത്തിനുള്ളചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ജിഎസ്ടിയില്‍ സെസ് ചുമത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി ധനമന്ത്രി ടി എം തോമസ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ചില ഉല്‍പ്പന്നങ്ങള്‍ക്കുമാത്രമായി നിശ്ചിത കാലയളവിലേക്ക് സെസ് ഈടാക്കാനാണ് നീക്കം. കേരളത്തിന് വായ്പാപരിധി ഉയര്‍ത്തിനല്‍കുന്ന കാര്യത്തിലും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അനുകൂല നിലപാട് സ്വീകരിച്ചതായും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടിയില്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേന്ദ്രം നിരാകരിച്ചെന്നും ധനമന്ത്രി പറയുന്നു. കേന്ദ്രധനമന്ത്രി, സാമ്പത്തികകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ധനവ്യയ സെക്രട്ടറി എന്നിവരുമായുള്ള ചര്‍ച്ചയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ പ്രകൃതിക്ഷോഭ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സെസ് ഈടാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ 28ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യുമെന്നും ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍