UPDATES

പ്രളയം: കേരളത്തിന് ലോകബാങ്ക് വായ്പയുടെ ആദ്യഗഡു 1,750 കോടി അനുവദിച്ചു

വാഷിങ്ടണിൽ ചേർന്ന ലോകബാങ്ക് ബോർഡ് യോഗം അംഗീകാരം നൽകി.

കേരളത്തിലെ പ്രളയാനന്തര പുനർനിർമാണം കാര്യക്ഷമമാക്കാനുള്ള ലോക ബാങ്ക് വായ്പയുടെ ആദ്യ ഗഡു അനുവദിച്ച. 1750 കോടി രൂപ (25 കോടി ഡോളർ) യാണ് ഇതു പ്രകാരം കേരളത്തിന് ലഭിക്കുക. വാഷിങ്ടണിൽ ചേർന്ന ലോകബാങ്ക് ബോർഡ് യോഗം ഇതിന് അംഗീകാരം നൽകി. ലോകബാങ്കിലെ ഇന്ത്യൻ പ്രതിനിധിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചതായി മനോരമ റിപ്പോർട്ട് പറയുന്നു.

കേന്ദ്രധന അഡീഷനൽ സെക്രട്ടറി സമീർ കുമാർ ഖേരെ, കേരള അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്ക് ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. ആദ്യ ഗഡുവിന്റെ വിനിയോഗത്തിൽ കാര്യക്ഷമായി നടപ്പാക്കിയാൽ രണ്ടാം ഘട്ടമായും 1,750 കോടി രൂപ കൂടി ലഭിക്കും. തകർന്ന അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പുനരുദ്ധരിക്കും. റോഡുകളും വീടുകളും മറ്റും ഉൾപ്പെടുന്ന പദ്ധതിക്കാണ് ഒന്നാം ഘട്ടം മുൻഗണന നൽകു. ഇനിയൊരു ദുരന്തമുണ്ടായാൽ നേരിടാൻ സംസ്ഥാനത്തെ പര്യാപ്തമാക്കുന്ന സമഗ്രമാറ്റമാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

25 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് ലോക ബാങ്ക് വായ്പ അനുവദിച്ചിട്ടുള്ളത്. ബജറ്റ് സഹായമായിട്ടാണ് ആദ്യഗഡു 1750 കോടി അനുവദിച്ചത്. ഇതിൽ 1117 കോടി രൂപ ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷനിൽ നിന്ന് കുറഞ്ഞ പലിശനിരക്കിൽ (1.25%) ആദ്യം ലഭിക്കും. ബാക്കി 633 കോടി രൂപ രാജ്യാന്തര പലിശനിരക്ക് പ്രകാരം പത്തൊൻപതര വർഷം തിരിച്ചടവ് കാലാവധിയിലായിരിക്കും. ആദ്യ 5 വർഷം ഗ്രേസ് പിരീയഡാണ്.

 

ഡെന്മാര്‍ക്കില്‍ അധികാരത്തിലേറിയത് വലത്തോട്ട് ചാഞ്ഞ കുടിയേറ്റ നയമുള്ള ഇടതുപക്ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍