UPDATES

പ്രളയ രക്ഷാദൗത്യത്തിന് 113 കോടി വേണമെന്ന് വ്യോമസേന, സംസ്ഥാനത്തിന് താങ്ങാനാവില്ല, ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

പ്രളയാനന്തര ദുരിതത്തില്‍ നിന്നും ഇനിയും കരകയറാത്ത കേരളത്തിന് താങ്ങാനാവാത്തതാണ് വ്യോമ സേന നല്‍കിയ ബില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

പ്രളയകാല രക്ഷാ പ്രവർത്തിന് വൻതുക പ്രതിഫലം ആവശ്യപ്പെട്ട് വീണ്ടും വ്യോമസേന. കേരളത്തെ ആകമാനം ബാധിച്ച കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ മഹാ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, പ്രളയാനന്തര ദുരിതത്തില്‍ നിന്നും ഇനിയും കരകയറാത്ത കേരളത്തിന് താങ്ങാനാവാത്തതാണ് വ്യോമ സേന നല്‍കിയ ബില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനു കത്തയച്ചു. 2017ല്‍ ഓഖി ദുരന്തവും 2018 ല്‍ പ്രളയത്തെയും നേരിടേണ്ടിവന്ന സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നതു പ്രയാസമാണെന്നു മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.

പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടിരൂപ ആവശ്യമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാൽ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചത് 2904.85 കോടി രൂപയാണ്. എന്നാൽ തുക തീർത്തും അപര്യാപ്തമാണെന്നിരിക്കെയാണ് രക്ഷാപ്രവർത്തനത്തിന് പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണ്. ‘റീ ബില്‍ഡ് കേരള’ പദ്ധതിയിലൂടെയാണ് പുനര്‍നിര്‍മാണം ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിനുമുള്ള പരിപാടികൾ പുരോഗമിക്കുന്നത്. ഇതിലേക്കുള്ള വിഭവ സമാഹരണവും പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഓപ്പറേഷൻ കരുണ എന്ന പേരിലാരുന്നു കേരളത്തിൽ വ്യോമ സേന നടത്തിയ പ്രളയരക്ഷാദൗത്യം. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ നിരവധി ഹെലികോക്റ്ററുകളാണ് വ്യോമസേന വിന്യസിച്ചത്. വ്യോമസേനയുടെ 10 എംഐ-17, വി5 ഹെലികോപ്റ്ററുകളും 10 ലൈറ്റ് ഹെലികോപ്റ്ററുകളും 3 ചേതക്/ ചീറ്റ ഹെലികോപ്റ്ററുകളുമാണ് രക്ഷാ ദൗത്യത്തിനിറങ്ങിയത്. ഓരോ സി 17, സി 130 വിമാനങ്ങളും രണ്ട് ഐഎൽ-76 വിമാനങ്ങളും ഏഴു എഎൻ-32 വിമാനങ്ങളും ദൗത്യത്തിലുണ്ടായിരുന്നു.

കേരളത്തിലുടനീളം സംസ്ഥാന പോലീസ് സേനയ്ക്കും അഗ്നി-രക്ഷാ സേനയ്ക്കും നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കുമൊപ്പംചേർന്ന് വിവിധ സേനാവിഭാഗങ്ങളുടെ സൈനികർ രക്ഷാ പ്രവർത്തനത്തിൽ ഭാഗഭാക്കായി. വ്യോമസേന അവരുടെ 500 മോട്ടോർബോട്ട്, 90 ചെറു വിമാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി. പാലക്കാടു ജില്ലയിലെ ദേശീയ പാതയിൽ പ്രളയത്തിൽ ഒലിച്ചുപോയ പാലം എഞ്ചിനീയറിംഗ് ടാസ്ക് ഫോർസ് അതിവേഗത്തിൽ പുനസ്ഥാപിക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സേനാവിഭാഗങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളും വിവിധ സന്നദ്ധ സംഘടനകളും മുൻകയ്യെടുത്തു പ്രവർത്തിച്ചത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനു കാരണമായി.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍