UPDATES

ട്രെന്‍ഡിങ്ങ്

സാലറി ചാലഞ്ചില്‍ വീണ്ടും കുഴപ്പം; സുപ്രീം കോടതി വിധിക്ക് ശേഷം വന്ന പുതിയ സര്‍ക്കുലറിനും നിര്‍ബന്ധിത സ്വഭാവമെന്ന് ആരോപണം

ശമ്പളത്തില്‍ കുറഞ്ഞതുക സാലറി ചാലഞ്ചിന്റെ ഭാഗമായല്ലാതെ ഇഷ്ടമുള്ളതുക സംഭാവന ചെയ്യാമെന്നാണ് പുതിയ സര്‍ക്കുലറിലും പറയുന്നതെന്നാണ് എന്‍ജിഒ സംഘിന്റെ ആരോപണം.

പ്രളയ ദുരിതാശ്വാസത്തിനായി ശമ്പളം നല്‍കാത്തവര്‍ വിസമ്മത പത്രം നല്‍കേണ്ടെ കാര്യമില്ലെന്ന സുപീം കോടതി വിധിക്ക് പിറകെ സാലറി ചാലഞ്ച് വീണ്ടും നിയമ നടപടിയിലേക്ക്. സുപ്രീം കോടതി വിധിക്ക് ശേഷം സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ കോടതിയലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ വാദം. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ സംഘ് പ്രതികരിച്ചു. സാലറി ചലഞ്ചില്‍ പങ്കെടുത്തവരില്‍ സമ്മതപത്രം ഇനിയും നല്‍കാത്തവര്‍ വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ പുതിയ സര്‍ക്കുലറിനും നിര്‍ബന്ധിത സ്വഭാവം പുതിയ സര്‍ക്കുലറിനും ഉണ്ടെന്നാണ് എന്‍ജിഒ സംഘിന്റെ വാദം. ഒരുമാസത്തെ ശമ്പളത്തിന്‍ കുറഞ്ഞ തുക ദുരിതാശ്വാസനിധിയിലേക്ക് സ്വീകരിക്കില്ലെന്നതാണ് സര്‍ക്കുലര്‍ സൂചിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു. എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സാലറി ചാലഞ്ചിന്റെ ഭാഗമായുള്ള വിസമ്മത പത്രം റദ്ദാക്കിയത്.

ജീവനക്കാര്‍ക്ക് ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളത്തില്‍ കുറഞ്ഞതുക മുഖ്യമന്ത്രിയുടെ ഓഫിസ് വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഇല്ല. സാലറി ചാലഞ്ചിന്റെ ഭാഗമായല്ലാതെ ഇഷ്ടമുള്ള തുക സംഭാവന ചെയ്യാമെന്നാണ് പുതിയ സര്‍ക്കുലറിലും പറയുന്നതെന്നാണ് എന്‍ജിഒ സംഘിന്റെ ആരോപണം.

അതേസമയം സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സാലറി ചാലഞ്ചിന്റെ ഭാഗമാവാനില്ലെന്ന് കാണിച്ച് ജീവനക്കാര്‍ സമര്‍പ്പിച്ച വിസമ്മത പത്രം തിരികെ നല്‍കണമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാലറി ചാലഞ്ചിനോട് ഭൂരിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സഹകരിച്ചു കഴിഞ്ഞെന്നും ഇനിയും കൂടുതല്‍ പേര്‍ ചാലഞ്ചിന്റെ ഭാഗമാവുമെന്നാണ് ഭരണപക്ഷ അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന്റെ അവകാശവാദം.

സാലറി ചാലഞ്ച്: സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ നീക്കമുണ്ടാക്കിയ പ്രതികൂല വിധി

 

ശബരിമല: ഇരുഭാഗവും ഒരുക്കത്തില്‍; 5000 പോലീസുമായി സര്‍ക്കാര്‍; 10000 ‘അമ്മ’മാരുമായി ബിജെപി, എന്താകുമെന്ന് പറയാനാകില്ലെന്ന് കര്‍മ സമിതി

സാലറി ചലഞ്ച്: എതിര്‍പ്പറിയിച്ചത് വിവാദമായി; കിട്ടിയ സ്ഥലംമാറ്റവും റദ്ദായതിന് പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍