UPDATES

പൊതുമേഖല സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ നിയമനം; വിദഗ്ധ സമിതിയുടെ മേല്‍നോട്ടം വേണ്ടെന്ന് സര്‍ക്കാര്‍

മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തോടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അഭിമുഖം വ്യാഴാഴ്ച നടക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ഇക്കഴിഞ്ഞ മുപ്പതിനിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ വിദഗ്ധ സമിതിയെ ഒഴിവാക്കിയത്. മറ്റ് തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നുമാന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള വിദഗ്ധര്‍ ഉള്‍പെടുന്ന അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. ഇവരുടെ കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം നടത്തേണ്ടിയിരുന്നത്. ഇതിൽ നിന്നാണ് ഇപ്പോൾ ജനറൽ മാനേജര്‍ തസ്തിക ഒഴിവാക്കിയത്.

അതിനിടെ, മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനത്തോടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അഭിമുഖം വ്യാഴാഴ്ച നടക്കും. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിയുടെ ബന്ധു കെ ടി അദീബ് രാജി വച്ച ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഇതുവരെ നിയമനം നടന്നിരുന്നില്ല. ഇതിലേക്ക് വ്യാഴാഴ്ച അഭിമുഖം നടക്കുന്നത്.

മന്ത്രി ഇ പി ജയരാജന്‍റെ ബന്ധു നിയമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പൊതു മേഖലസ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ക്ക് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയെ നിയോഗിച്ചത്.

ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍