UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലവേല: ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് രക്ഷപ്പെടുത്തിയത് 142 കുട്ടികളെ

ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം

ബാല–കൗമാര വേല തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിയ ശരണബാല്യം പദ്ധതിയിലൂടെ മോചിപ്പിച്ചത‌് 142 കുട്ടികളെയെന്ന് റിപ്പോർട്ട്. 2018 ജനുവരിമുതൽ 2019 ഏപ്രിൽവരെ നടത്തിയ 1017 രക്ഷാദൗത്യങ്ങളിലൂടെയാണ് നടപടി. 17 തൊഴിലുടമകൾക്കെതിരെ ഇതുവരെ കേസെടുത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ശരണ ബാല്യം പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയത്. ഇത് ഉടൻ മറ്റ് ജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ ശൈലജ അറിയിച്ചു.

2014 ഫെബ്രുവരിമുതൽ 2019 ഏപ്രിൽവരെ ബാല വേല സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനിൽ 54 പരാതി രേഖപ്പെടുത്തി. ഇവയിൽ 31 എണ്ണം പരാതികളും 23 എണ്ണം കമീഷൻ സ്വമേധയാ കേസെടുത്തവയുമാണ്. രണ്ടെണ്ണത്തിലൊഴികെ ബാക്കി എല്ലാ കേസിലും കമീഷൻ തീർപ്പുകൽപ്പിച്ചു. 2017-18ലെ പത്തും 2018-19ലെ ഏഴും പരാതി കമീഷൻ തീർപ്പാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ 7 വർഷമായി സംസ്ഥാനവും ബാലവേല വിമുക്തമാണെന്ന് അവകാശപ്പെടുമ്പോഴാണ് പുതിയ കണക്കുകൾ.

മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് സംസ്ഥാനത്ത് ബാലവേല കുറവാണ്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കുട്ടികൾ പലപ്പോഴും ജോലിയെടുക്കുന്നുണ്ടെന്നും വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ പറയുന്നു. 2017-18ൽ സംസ്ഥാനത്ത് 114-ഉം 2018-19ൽ 107ഉം രക്ഷാദൗത്യങ്ങൾ തൊഴിൽവകുപ്പ് നടത്തി. ഇതിലൂടെ 24 കുട്ടികളെ ബാലവേലയിൽനിന്ന് മോചിപ്പിച്ചു. 2017ലും 18ലും 101 വീതം രക്ഷാദൗത്യം നടത്തിയതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ബാല-കൗമാര വേലയുമായി ബന്ധപ്പെട്ട് ചൈൽഡ് ലൈൻ 2017- 18ൽ 155, 2018- 19ൽ 140 ഇടപെടലുകൾ നടത്തി.

 

കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം; “പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ കൂട്ട ആത്മഹത്യ”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍