UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിംഗനീതി കുട്ടികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ആരംഭിക്കണം: ഗവർണർ ജ. പി സദാശിവം

എല്ലാകുട്ടികളും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ബോധവാന്‍മാര്‍ ആയിരിക്കണം. പൗരന്റെ മൗലിക അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികള്‍ക്ക് അറിവുണ്ടാവണം.

സമൂഹത്തില്‍ പരമ പ്രധാനമായ ലിംഗനീതിയെ കുറിച്ച് കുട്ടികളെ ബോധവാരാക്കുന്ന നടപടികള്‍ കുടുംബങ്ങളില്‍ നിന്നം തുടങ്ങണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കുടുംബത്തില്‍ നിന്നും കുഞ്ഞുങ്ങളില്‍ നിന്നുമാണ് ലിംഗ നീതിയെന്ന ആശയം ആരംഭിക്കേണ്ടത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കുട്ടികള്‍ ബോധവാന്‍മാരായിരിക്കണമെന്നും ഗവർണർ വ്യക്തമാക്കി. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച നെഹ്‌റു സ്മൃതി 2018 ശിശുദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാകുട്ടികളും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ബോധവാന്‍മാര്‍ ആയിരിക്കണം. പൗരന്റെ മൗലിക അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികള്‍ക്ക് അറിവുണ്ടാവണം. ഇതിനായി ഭരണഘടനയുടെ ആമുഖം പ്രിന്റെടുത്ത് എല്ലാ കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

കുട്ടികളെ അഭിമുഖീകരിക്കുന്നത് സന്തോഷം പകരുന്നതാണ്. രാജ്യത്തിന്റെ ഭാവി കുട്ടികളിലാണ്. അതിനാല്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ചും അവിടത്തെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചും എല്ലാ കുട്ടികളും മനസ്സിലാക്കണം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കുട്ടികള്‍ അറിയണം. അതിനുതകുന്ന പുസ്തകങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ പേരിലായിരിക്കണം നെഹ്‌റു അടക്കമുള്ള നേതാക്കള്‍ സ്മരിക്കപ്പെടേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു നെഹ്രു. ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ നല്‍കിയ അദ്ദേഹം ഗാന്ധിജിക്കുശേഷം രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ വൈവിദ്ധ്യത്തെ മികച്ച രീതിയില്‍ ഉള്‍ക്കൊണ്ട വ്യക്തികൂടിയായിരുന്നു. എന്നാല്‍ അവരുടെ ചിന്തകളുടെ പേരിലല്ല, ജന്മദിനത്തിലും ചരമദിനത്തിലും ഓര്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും എകെ ബാലന്‍ പറയുന്നു.

തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനിയായ കെ പത്മനാഭപിള്ളയെ ഗവര്‍ണ്ണര്‍ ആദരിച്ചു. ജില്ലയിലെ ഹൈസ്‌കൂള്‍, യു പി കുട്ടികള്‍ക്കായി നടത്തിയ ദേശീയോദ്ഗ്രഥനപ്രശ്‌നോത്തരിയിലെ വിജയികള്‍ക്കുള്ള പുരസ്‌കാരസമര്‍പ്പണവും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എട്ടു പുസ്തകങ്ങളുടെ പ്രകാശനവും ബഹു. കേരള ഗവര്‍ണ്ണര്‍ നിര്‍വ്വഹിച്ചു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഭരണസമിതി അംഗം ജി രാധാകൃഷ്ണന്‍, പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസ്, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരിജനറല്‍ റൈറ്റ് റവ. മോണ്‍. ഡോ. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പോ, സെയിന്റ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോണ്‍ സി സി, പ്രധാന അധ്യാപകന്‍ എബി എബ്രഹാം ചടങ്ങില്‍ പങ്കെടുത്തു.

“നമുക്ക് യുദ്ധം വേണ്ട, ജീവിതത്തിലും സിനിമയിലും”; കുട്ടികളുടെ സിനിമയെക്കുറിച്ച് നെഹ്‌റു – ‘ബച്ചോം സേ ബാത്തേ’ (അപൂര്‍വ വീഡിയോ)

നമ്മള്‍ ഇപ്പോഴും താമസിക്കുന്നത് നെഹ്രു പണിത വീട്ടില്‍

അംബേദ്കര്‍ അക്രമത്തിന്റെ പാത തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ത്യ ചെറുകഷ്ണങ്ങളായി തകരുമായിരുന്നു; പാ. രഞ്ജിത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍