UPDATES

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്, നിയമോപദേശം തേടി പോലീസ്

ശ്രീരാമിനെതിരായ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനമായിട്ടുണ്ട്.

മദ്യപിച്ച് വാഹമോടിച്ചുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാറിന്റെ ആവശ്യം. ഇതിനായി പൊലീസ് നിയമോപദേശം തേടി. ഇന്നുതന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

അതിനിടെ, ശ്രീരാമിനെതിരായ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനമായിട്ടുണ്ട്. അതിനിടെ ആപകടത്തിൽ പരിക്കേറ്റതിന് പിന്നാവെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും റിമാൻഡ് അടക്കം ഇവിടെ തുടരുകയും ചെയ്തത ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. ഇക്കാര്യത്തിൽ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അന്തിമതീരുമാനമെടുക്കുമെന്നണ് റിപ്പോർട്ട്.

മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹന അപകടക്കേസില്‍ തിങ്കളാഴ്ചയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വാഹനം ഓടിച്ചപ്പോൾ ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും തെളിവ് എന്താണെന്ന് കോടതി ആരാഞ്ഞു. മദ്യം കഴിച്ചിരുന്നില്ല എന്ന തരത്തിലുള്ള രക്ത പരിശോധനാ ഫലമാണ് കോടതിക്ക് മുന്നിലെത്തിയത്. കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കി.

ജാമ്യം കിട്ടി, ഇനിയൊരു മൂവായിരം രൂപ കൂടി ചെലവായേക്കും; എന്തായാലും ശ്രീറാം വെങ്കിട്ടരാമന്‍ ഈ കേസിലെ പോലീസിന്റെ ‘സംഭാവനകള്‍’ വിസ്മരിക്കരുത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍