UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ എം ഷാജിയെ അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്

സിപിഎം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പൂതിയ വിധി

കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. കെഎം ഷാജിയുടെ മണ്ഡലത്തിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പൂതിയ വിധി. അഴിക്കോട് മണ്ഡലത്തിലെ ഇടതുമുന്നണ് സ്ഥാനാർത്ഥി നികേഷ് കുമാർ നൽകിയ ഹർജിയിലെ ഹൈക്കോടതി ഉത്തരവിന് സമാനമാണ് പുതിയ വിധിയും. ആറുവര്‍ഷത്തേക്കാണ് കെ എം ഷാജിയുടെ അയോഗ്യതയെന്നും ഉത്തരവ് പറയുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് ലഘുലേഖ പിടിച്ചെടുത്ത സംഭവത്തിൽ അന്നത്തെ വളപട്ടണം എസ്‌ ഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് കെ എം ഷാജി നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. യു ഡി എഫ് കേന്ദ്രത്തിൽ വർഗീയ പരാമർശമുള്ള രേഖകൾ പിടിച്ചെടുത്തു എന്ന എസ്‌ ഐയുടെ മൊഴി തെറ്റാണെന്നാണ് ഹർജിയിലെ ആരോപണം. എന്നാൽ, ഇത് പിറ്റേന്ന് സി പി എം പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നല്‍കിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹർജി.

 

‘അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല’: കെഎം ഷാജിയെ കുടുക്കിയത് ഈ വാക്കുകള്‍

 

‘തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധികൾ നടപ്പിലാക്കേണ്ടതില്ല’: കെ.എം ഷാജിയെ അയോഗ്യനാക്കിയ ജഡ്ജിക്കെതിരെ പി.കെ ബഷീ൪ എംഎൽഎ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍