UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസി ആരെയാണ് പേടിക്കുന്നതെന്ന് ഹൈക്കോടതി

ജോലി പോയ എം പാനൽ ജീവനക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി

എം പാനൽ ജിവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പരിഗണിക്കനെ കെസ് ആർടിസിക്ക് ഹൈക്കോടതിയുടെ രുക്ഷ വിമർശനം. കെസ്ആർടിസിയുടെ കണക്കുകളിൽ കൃത്യത വേണമെന്നും പ്രവർത്തനം സുതാര്യമാവണനമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. ആരെയാണ് കെഎസ് ആര്‍ടിസി പേടിക്കുന്നതെന്നും കോടതി ചോദിക്കുന്നു. ജോലി പോയ എം പാനൽ ജീവനക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഒരു ബസ്സിന് അഞ്ച് എന്നതായിരുന്നു കെസ്ആർടിസിയിലെ കണക്ക്. എന്നാൽ താൽകാലിക കണ്ടക്ടർമാരെ മാറ്റി നിർത്തിയിട്ടം സുഗമമായി പ്രർത്തിക്കുന്നു. എം പാനലുകാരെ പിരിച്ചുവിട്ടാൽ വലിയ പ്രശ്നങ്ങൾ എന്നായിരുന്നു മുൻപ് സൂചിപ്പിച്ചിരുന്നത്. എന്നാൽ പിഎസ് സി ലിറ്റിൽ നിന്നും നിയമിച്ചിട്ടും കാര്യങ്ങൾ നടക്കുന്നില്ലേ എന്നും കോടതി ചോദിച്ചു.

അതേസമയം, ഇനി വരുന്ന ഒഴിവുകൾ പി എസ് സിയെ അറിയിക്കുമെന്ന് കെസ്ആർടിസി കോടതിയിൽ അറിയിച്ചു. പുനക്രമീകരണം നടക്കുകയാണ്. ലാഭകരമല്ലാത്ത സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇത്തരത്തിലാണ് ഇപ്പോൾ പ്രവർ‌ത്തിക്കുന്നതെന്നും കെസ് ആർടിസി പറയുന്നു.
അതേസമയം, എം പാനലുകാരെ 480 രൂപയ്ക്ക് പണിയെടുപ്പിക്കുന്നത് നിർബന്ധിത തൊഴിൽ ചൂഷണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയുടെ വിധിക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.

ശരിക്കും ‘അയ്യപ്പ സ്വാമി കി ജയ്’ വിളിക്കേണ്ടത് ടോമിന്‍ തച്ചങ്കരിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍