കളക്ടര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, കമ്മീഷണര്‍മാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാനുള്ള ചുമതല. നടപടികള്‍ക്ക് ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം വഹിക്കും.
പൊതുസ്ഥലങ്ങള്‍ കയ്യേറി നിര്‍മ്മിച്ച ആരാധാനാലയങ്ങള്‍ ഒഴിപ്പിക്കമെന്ന സുപ്രീം കോടതി ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. 2009 ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതു വരെ നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കേരളാ ഹൈക്കോടതിയുടെ നിര്‍ദേശം.
കളക്ടര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, കമ്മീഷണര്‍മാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാനുള്ള ചുമതല. നടപടികള്‍ക്ക് ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം വഹിക്കും. പൊതുഭൂമി കൈയേറി നിര്‍മ്മിച്ച എല്ലാ ആരാധനാലയങ്ങള്‍ കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചതോടെ ഒഴിപ്പിക്കല്‍ ഇനിയും വൈകിയാല്‍ ചീഫ് സെക്രട്ടറിയും കളക്ടര്‍മാരും ഇതിന്റെ ഉത്തരവാദിത്തമേല്‍ക്കേണ്ടി വരും.
രാജ്യത്തെ റോഡുകളും പാതകളും കൈയേറി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് നേരത്തെ സുപ്രീം കോടി നിരീക്ഷിച്ചിരുന്നു.