UPDATES

ട്രെന്‍ഡിങ്ങ്

പോലീസ് ഡ്രൈവറെ മര്‍ദിച്ച കേസ്; എഡിജിപിയുടെ മകള്‍ വിദേശത്തേക്ക് പോയി; കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്

പ്രതിസ്ഥാനത്തുള്ളത് ഉന്നത ഉദ്യോഗസ്ഥന്റെ മകളാണെന്നതാണ് അന്വേഷണം ഇഴയുന്നതിന്റെ കാരണമെന്ന് ഗവാസ്‌കറുടെ ആരോപണം.

പോലീസ് ഡ്രൈവറെ പൊതു സ്ഥലത്ത് മര്‍ദിച്ചെന്ന കേസില്‍ ആരോപണവിധേയയായ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ വിദേശത്തേക്ക് പോയി. ക്രൈംബ്രഞ്ച് അന്വേഷിക്കുന്ന കേസില്‍ തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ എഫ് ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ ഗവാസ്‌കകറും, എഡിജിപിയുടെ മകളും ഫയല്‍ ചെയത ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് യുവതിയുടെ വിദേശയാത്ര.

അതേസമയം, രജിസ്റ്റര്‍ ചെയ്ത് 109 ദിവസം പിന്നിട്ടിട്ടും കേസില്‍ ഇതുവരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസില്‍ പ്രതിസ്ഥാനത്തുള്ളത് ഉന്നത ഉദ്യോഗസ്ഥന്റെ മകളാണെന്നതാണ് അന്വേഷണം ഇഴയുന്നതിന്റെ കാരണമെന്ന് ഗവാസ്‌കറുടെ ആരോപണം. ഇതിന്റെ ഭാഗമാണ് യുവതിയുടെ വിദേശയാത്രയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കേസന്വേഷണം നടക്കുകയാണെന്നത് യുവതിക്ക് വിദേശത്ത് പോവുന്നതിന്
വിലക്കേണ്ട  സാഹചര്യമില്ലെന്നാണ് യാത്രക്ക് ക്രൈം ബ്രാഞ്ച് നല്‍കുന്ന വിശദീകരണം. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി മനോരമ റിപോര്‍ട്ട് പറയുന്നു.

കേസില്‍ കക്ഷികള്‍ സമര്‍പ്പിച്ച ഹരജികള്‍ കോടതി പരിഗണിക്കാനിക്കെ ഇതിനു ശേഷം മാത്രം കുറ്റപത്രം സമര്‍പ്പിക്കു എന്നതാണ് നടപടി വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നു. അതിനിടെ യുവതി മര്‍ദിക്കാന്‍ ഉപയോഗിച്ച ടാബ് ഗവസ്‌കര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച ഉപകരണമെന്ന നിലിലാണ് ടാബ് പോലീസ് പിടിച്ചെടുത്തത്. യുവതിയുടെ പരാതിയില്‍ ഗവാസ്‌കര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പരാതിയില്‍ കാര്യക്ഷമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ഗവവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടതോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

പിണറായിയുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഗവാസ്കര്‍, നിങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍