UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു; മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയാല്‍ രാജി സമര്‍പ്പിക്കും: മാത്യു ടി തോമസ്

ചോദ്യത്തിന് ചില മറുപടികള്‍ പറയാതിരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകന്‍ പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കുന്നെന്ന് മന്ത്രി സഥാനം കൈമാറണമെന്ന് ജെഡിഎസ് തീരുമാനത്തെ കുറിച്ച് ജല വിഭവ വകുപ്പ് മന്ത്രി മാത്യുടി തോമസ്. ഇന്ന് രാജിവയ്ക്കില്ല. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയാല്‍ രാജി സമര്‍പ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യതക്തമാക്കി. മന്ത്രി ്സ്ഥാനം രണ്ടരവര്‍ഷത്തിന് ശേഷം കൈമാറണമെന്ന് ധാരണ ഇല്ലായിരുന്നു. എന്നാല്‍ ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഇപ്പോള്‍ പറയുന്നത്. അതിനാല്‍ ഇനി അതിനകത്ത് ഒരു വിവാദത്തിന് ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.

2009 ലെ സാഹചര്യമല്ല ഇപ്പോള്‍. അന്ന് ജോസ് തെറ്റയിലിന് വേണ്ടി മാറിക്കൊടുത്ത് അല്ല. പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമായിരുന്നു നടപടി. അന്ന് അഞ്ച് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. അന്ന പാര്‍ട്ടിയെ മൊത്തത്തില്‍ മുന്നണി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയാണ് അന്ന് ചെയ്തത്. സോഷ്യലിസ്റ്റുകള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്ന നിലപാടില്‍ തന്നോടൊപ്പം നിന്നത് ജോസ് തെറ്റയിലായിരുന്നു. അതുപ്രകാരമായിരുന്നു അദ്ദേഹത്തിന് പാര്‍ട്ടി നിര്‍ദേശപ്രകാരം അവസരം നല്‍കിയത്. ഇപ്പോഴുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ വേണ്ടിയിരുന്നില്ല. അത് ഇടതുപക്ഷ രീതിക്ക് ചേര്‍ന്നതല്ല. ആരോപണങ്ങള്‍ മനസിനെ വേദനിപ്പിക്കുന്നതാണ്.

പാര്‍ട്ടി പിളരാന്‍ പാടില്ല. മന്ത്രി സ്ഥാനം എന്നത് ജനമാവകാശം അല്ല. കാലാവധി തീര്‍ന്നില്ലെന്നത് വിഷമിപ്പിക്കുന്ന ഒന്നല്ല. ഉത്തരവാദിത്തപ്പെട്ട സമയത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെന്ന പൂര്‍ണ ബോധ്യമുണ്ട്. പാര്‍ട്ടി പിന്തുണ ലഭിച്ചില്ലെ എന്ന ചോദ്യത്തിന് ചില മറുപടികള്‍ പറയാതിരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും മാത്യുടി തോമസ് വ്യക്തമാക്കി.

മാത്യു ടി തോമസ് മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്; കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും

 

ഒടുവിൽ എഴുത്താണി കളത്തിൽ കൃഷ്ണൻകുട്ടിയുടെ മാവും പൂത്തിരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍