UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളടക്കം മൂന്ന് മരണം

വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും, ലത ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. പരിക്കേറ്റ മുന്നാമത്തെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്നു മരണം. രണ്ട് കൂട്ടികളും ആയയുമാണ് മരിച്ചത്. വൈകീട്ട് നാലോടെയായിരുന്നു അപകടം. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും, ആയ ലത ഉണ്ണിയുമാണ് മരിച്ചത്. പരിക്കേറ്റ മുന്നാമത്തെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ എന്ന സ്ഥാപനത്തിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. കുട്ടികളെ വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനിടെയായിരുന്നു അപകടം.

മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കായിരുന്നു വാന്‍ മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ മുന്നു കുട്ടികളും ആയയും ഡ്രൈവറും മാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകപത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ അടക്കമുള്ളവരെ മരടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍