UPDATES

വാര്‍ത്തകള്‍

പി പി സുനീർ ഉടൻ മുസ്ലീം ലീഗിലെത്തും; സിപിഐക്കെതിരെ പോര് കടുപ്പിച്ച് പി വി അൻവർ

കമ്യൂണിസ്റ്റ്കാരായ സിപിഐക്കാരുടെ സഹായം തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ആര്യാടന്റെ അടുക്കളക്കാരായ ആട്ടിൽ തോലിട്ട ചെന്നായകൾ ഉണ്ടായിരുന്നു.

വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ പി പി സുനീറിനെതിരെ ആരോപണവുമായി നിലമ്പൂർ എംഎൽഎയും പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥിയുമായ പിവി അൻവർ. അധികം താമസിയാതെ പിപി സുനീർ മുസ്ലീം ലീഗിലെത്തുമെന്ന് അരോപിച്ച പി വി അൻവർ വയനാട്ടില്‍ അദ്ദേഹത്ത സ്ഥാനാര്‍ത്ഥി ആക്കിയതിന് ഇടതുമുന്നണി വലിയ വില നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കുന്നു. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പി വി അൻവറിന്റെ ആരോപണം.

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ പൊന്നാനിയിലെ സിപിഐ തനിക്കെരിരെ പ്രവർത്തിച്ചെന്ന ആരോപണത്തിന് പിറകെയാണ് പിപി സുനീറിനെ വ്യക്തിപരമായി കടന്നാക്രമിച്ച് അൻവർ രംഗത്തെത്തിയത്. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നും സിപിഐ വിട്ട് മുസ്ലീം ലിഗിലെത്തിയ റഹ്മത്തുള്ളയുടെ പാത സുനീറും അടുത്ത് തന്നെ സ്വീകരിക്കുമെന്നും അന്‍വർ ആരോപിച്ചു.

എന്നാൽ, നേരത്തെ സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ആകെ രംഗത്തെത്തിയ അന്‍വർ പുതിയ അഭിമുഖത്തിൽ ആരോപണം നിലമ്പൂരിലെ പ്രാദേശിക നേതൃത്ത്വത്തിന് എതിരെ തിരിഞ്ഞത്. പിപി സുനീറിന്റെ നിലപാടുകൾ ഇടത് പക്ഷത്തിന് അനുകൂലല്ല. അര്യാടന് മായി അദ്ദേഹത്തിന് വ്യക്തിപരമായി ബന്ധമുണ്ട്. നിലമ്പൂരിലെ സിപിഐ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഒരു വിഭാഗമാണ്. അത്തരക്കാരാണ് സുനീറിന്റെ അനുയായികൾ. ജില്ലയിലെ തന്നെ മുതിർന്ന സിപിഐ നേതാക്കൾക്ക് തന്നെ അവരെ പറ്റി നല്ല അഭിപ്രായമില്ല. മലപ്പുറം ജില്ലയില് തറവാട്ടുകാരായ സിപിഐക്കാരോട് സ്വകാര്യത്തിൽ ചോദിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു.

കമ്യൂണിസ്റ്റ്കാരായ സിപിഐക്കാരുടെ സഹായം തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ആര്യാടന്റെ അടുക്കളക്കാരായ ആട്ടിൽ തോലിട്ട ചെന്നായകൾ ഉണ്ടായിരുന്നു. അവർ നിലമ്പൂരിലെ വികസന പ്രവർത്തനങ്ങൾക്ക് എതിരാണ്. അത്തരക്കാരെയാണ് പിപി സുനീർ സഹായിക്കന്നത്. അവരെയാണ് താന്‍ വിർശിച്ചത്. അല്ലാതെ പൊന്നാനിയിലെ സിപിഐക്കാരെ വിമർശിച്ചിട്ടില്ലെന്നും അൻവർ പറയുന്നു.

2011ല്‍ ഏറനാട് സ്ഥാനാര്‍ഥി ആക്കാമെന്ന് സിപിഐ ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ മുസ്ലിം ലീഗ് ഇടപെട്ടാണ് ഇത് അട്ടിമറിച്ചത്. ലീഗ് നേതാവ് പി കെ ബഷീര്‍ ഇതിനായി 25 ലക്ഷം രൂപ നല്‍കിയെന്നും അൻവർ വെളിപ്പെടുത്തുന്നു. എന്നാൽ പൊന്നാനിയിൽ പരാജയപ്പെട്ടാൽ എംഎല്‍എ സ്ഥാനം രാജിവക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുൻ അവകാശ വാദം തള്ളി അദ്ദേഹം വ്യക്തമാക്കി. വളഞ്ഞ വഴി രാഷ്ട്രീയ വ്യഭിചാരം നടത്തി തന്നെ തോൽപ്പിക്കാൻ ശ്രമനടന്നിട്ടുണ്ട്. തനിക്കെതിരെ യു.ഡി.എഫ്, ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജിവക്കേണ്ടതില്ലെന്നും അൻവർ പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍