UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഭാനടപടികളുമായി സഹകരിച്ച് പ്രതിപക്ഷം; ബന്ധുനിയമന വിവാദത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു

നിയമസഭാ സമ്മേളനം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ പ്രതിഷേധങ്ങളുടെ പേരിൽ നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും  ചോദ്യോത്തരവേളയുൾപ്പെടെയുള്ള സഭാ നടപടികളോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. സ്പീക്കറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.  മന്ത്രി കെടി ജലീൽ ആരോപണ വിധേയനായ ബന്ധുനിയമന വിവാദത്തിൽ ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

ശബരിമല വിഷയത്തില്‍  പ്രതിപക്ഷ ബഹളത്തെ കഴിഞ്ഞ നാലുദിവസവും നിയമസഭ മിനിറ്റുകള്‍ മാത്രമായിരുന്നു ചേരാൻ കഴിഞ്ഞിരുന്നത്. നടത്തുളത്തിൽ ഇറങ്ങിയുള്ള പ്രതിഷേധം ഉൾപ്പെടെ ശക്തമായ സാഹചര്യത്തിൽ സഭാ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കി പിരിയുക മാത്രമായിരുന്ന നടന്നിരുന്നത്.

എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ്  നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്നത്.  പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ സമരം നടത്തുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷമാണ് ഇന്ന് നിയമസഭയിലെത്തിയത്. ശബരിമല  വ്യാപിക്കുന്നതിന്റെ ഭാഗമായി നിരോനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ച് കോൺഗ്രസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം തുടങ്ങും. ബെന്നി ബഹനാൻ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യും.

അതേസമയം, ശബരിമല വിഷയത്തിൽ ബിജെപി ജനറൽ സെക്രട്ടറി എ എന്‍ രാധാകൃഷ്ണൻ ആരംഭിച്ച് നിരാഹാര സത്യഗ്രഹവും രണ്ടാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയേറ്റിന് മുന്നിലാണ് ബിജെപി സമരം നടക്കുന്നത്. അതിനിടെ ശബരിമല നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ  നിരോധനാജ്ഞ നീട്ടുന്നത് സംബന്ധിച്ച് നിലപാട് തേടി പത്തനംതിട്ട കളക്ടർ എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍