UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഴ്‌സ് ലിനിയുടെ മക്കള്‍ പനിബാധിച്ച് ആശുപത്രിയില്‍; സാധാരണ പനി മാത്രമെന്ന് അധികൃതര്‍

ഇരുവര്‍ക്കും നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുട്ടികളുടെ രക്തസാംപിളുകള്‍ പരിശോധനയക്ക് അയച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നിപ വൈറസ് ബാധിതയായി മരിച്ച പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് സാധാരണ പനിയാണന്നും, നിരീക്ഷണത്തിനായി മാത്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇരുവര്‍ക്കും നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുട്ടികളുടെ രക്തസാംപിളുകള്‍ പരിശോധനയക്ക് അയച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി നിപ ബാധിതനായ യുവാവിന് പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കിയതിന് പിറകെയാണ് പനിബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച ഇവര്‍ പിന്നീട് നിപ ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു. മരണ ശേഷമാണ് ഇവര്‍ നിപാ ബാധിതയായിരുന്നെന്ന റിപോര്‍ട്ട് ലഭിച്ചത്.

വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവിന് ജോലിനല്‍കാനും മക്കള്‍ക്ക് ഇരുവര്‍ക്കുമായി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍