UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് സിപിഎം അനുകൂല പക്ഷത്തിന് ജയം

ഏഴ് ആംഡ് പോലീസ് ബറ്റാലിയനുകള്‍, ടെലികമ്മ്യൂണിക്കേഷന്‍, കേരളാ പോലീസ് അക്കാദമി എന്നിവിടങ്ങളിലെ 1268 സീറ്റുകളില്‍ 934 ലും ഒദ്യോഗിക പക്ഷം നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരള പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎം അനുകൂല പക്ഷത്തിന് വിജയം. പോലീസ് ജില്ലാ അടിസ്ഥാനത്തില്‍ നടന്നതിരഞ്ഞെടുപ്പില്‍ 28 ഇടങ്ങളിലും ഔദ്യോഗിക പക്ഷമായ സിപിഎം അനുകൂല പാനല്‍ ഭൂരിപക്ഷം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂനിറ്റില്‍ ഇടത് അനുകൂലികളായ നിലവിലെ ഭാരവാഹികള്‍ പരാജപ്പെട്ടത് ഔദ്യോഗക പക്ഷത്തിന് തിരിച്ചയായാണ് വിലയിരുത്തുന്നത്.

19 പോലീസ് ജില്ലകള്‍, ഏഴ് ആംഡ് പോലീസ് ബറ്റാലിയനുകള്‍, ടെലികമ്മ്യൂണിക്കേഷന്‍, കേരളാ പോലീസ് അക്കാദമി എന്നിവിടങ്ങളിലെ 1268 സീറ്റുകളില്‍ 934 ലും ഒദ്യോഗിക പക്ഷം നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മല്‍സരം നടന്ന 334 സീറ്റുകളില്‍ 305 ലും ഔദ്യോഗക പക്ഷത്തിന് തന്നെയായിരുന്നു വിജയം.

ഔദോഗിക പക്ഷത്തിന് തിരിച്ചടി നേരിട്ട ടെലി കമ്മ്യൂണിക്കേഷനില്‍ ആറിടത്തായിരുന്നു മല്‍സരം നടന്നത്. ഇതില്‍ നിലവിലെ ഭാരവാഹികളായിരുന്ന പ്രസിഡന്റ് ഷെരീഫ്, സെക്രട്ടറി സുധീര്‍ഖാന്‍, വൈസ് പ്രസിഡന്റ് അഹമ്മദ് റെജി എന്നിവരെയാണ് കോണ്‍ഗ്രസ് അനുകൂല സ്ഥാനാര്‍ഥികളായിരുന്ന ഷാ, റോണല്‍ ആറാടന്‍, സതീഷ് കുമാര്‍ എന്നിവര്‍ തോല്‍പ്പിച്ചത്. തിരുവനന്തപുരത്തെ സ്റ്റേഷനുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരത്തിനുണ്ടായിരുന്നു. ഈ മാസം 27 നാണ് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. സ്ംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 30 നും നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍