UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഎന്‍പിസി ദുബായിലും ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു; പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

നിയമനടപടികളുടെ ഭാഗമായി കൂട്ടായ്മയുടെ മോഡറേറ്റര്‍മാരായ 36 പേരെകൂടി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇവരെയും കേസില്‍ പ്രതിചേര്‍ക്കുന്നന്ന കാര്യവും പോലിസ് പരിശോധിക്കുന്നുണ്ട്.

ഫേസ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി)  ദുബായിലും ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതായി വിവരം. കൂട്ടായ്മയിലെ ചില പ്രമുഖ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്തെ ഡിജെ പാര്‍ട്ടി സംബന്ധിച്ച വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് എക്‌സൈസ് അധികൃതര്‍.

അതിനിടെ, ജിഎന്‍പിസി അഡിമിന്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. മദ്യവില്‍പനയ്ക്ക് സഹായകരമായി രീതിയില്‍കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തി, പൊതു സ്ഥലത്ത് മദ്യപാനം പ്രോല്‍സാഹിപ്പിച്ചതിനുമാണ് ഗ്രൂപ്പ് അഡ്മിന്‍മാരായ ടിഎല്‍ അജിത്ത് കുമാര്‍ ഭാര്യ വിനിത എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. മത വിശ്വാസത്തെ അവഹേളിക്കുന്ന തരത്തില്‍ ശവ കല്ലറയ്ക്ക് മുകളില്‍ ഇരുന്ന് മദ്യപിച്ചതടക്കമുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണ് നടപടി.

ഫേസ്‌കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ ബാര്‍ഹോട്ടലുകളില്‍ പാര്‍ട്ടി നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ബാറുകളില്‍ പരിശോധനകള്‍ തുടരുകയാണ്. ഡിജെ പാര്‍ട്ടി നടത്തല്‍, ബ്രാന്‍ഡ് പ്രോല്‍സാഹിപ്പിക്കല്‍, എന്നിവ ഇതിനകം സ്ഥിരീതരിച്ചിട്ടുള്ളതിനാല്‍ അബ്കാരി നിയമ പ്രകാരവും അഡിമിന്‍മാര്‍ക്കെതിരേ നേരത്തെ എക്‌സൈസ് കേസെടുത്തിരുന്നു. നിയമനടപടികളുടെ ഭാഗമായി കൂട്ടായ്മയുടെ മോഡറേറ്റര്‍മാരായ 36 പേരെകൂടി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്  അന്വേഷണം സംഘം. ഇവരെയും കേസില്‍ പ്രതിചേര്‍ക്കുന്നന്ന കാര്യവും പോലിസ് പരിശോധിക്കുന്നുണ്ട്. ചിലപ്രമുഖരും ഈ സംഘത്തിലുള്ളതായാണ് വിവരം.

 

ഗ്ലാസിലെ നുരയൊഴിഞ്ഞു, ഇപ്പോള്‍ പ്ലേറ്റിലെ കറി മാത്രം; കേസുമായി മുന്നോട്ടു തന്നെയെന്ന് എക്‌സൈസ് വകുപ്പും നേരിട്ടുകൊള്ളാമെന്ന് ജിഎന്‍പിസിയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍