UPDATES

സയന്‍സ്/ടെക്നോളജി

കേരള ‘പോലീസ് ട്രോളന്‍’മാരെ മൈക്രോസോഫ്റ്റ് പഠിക്കാന്‍ എടുത്തു!

ഇന്ത്യയില്‍ നിന്ന് കേരള പോലീസിനെയാണ് മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയകളില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ അടുത്തിടെ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പോലീസിനെ തിരഞ്ഞെടുത്തത്.

കേരള ‘പോലീസ് ട്രോളന്‍’മാരെ പഠിക്കാന്‍ മൈക്രോസോഫ്റ്റ്. കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെക്കുറിച്ചാണ് മൈക്രോസോഫ്റ്റ് പഠനം നടത്തുന്നത്. പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കത്തിന് നിയമപാലക സംവിധാനം സോഷ്യല്‍ മീഡിയകളില്‍ എങ്ങനെ വ്യത്യസ്തവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചും വിലയിരുത്തുന്ന ഗവേഷണമാണിത്.

ഇന്ത്യയില്‍ നിന്ന് കേരള പോലീസിനെയാണ് മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയകളില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ അടുത്തിടെ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പോലീസിനെ തിരഞ്ഞെടുത്തത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള മൈക്രോസോഫ്റ്റ് ടീമാണ് പഠനം നടത്തുന്നത്.

സര്‍ക്കാര്‍ സംവിധാനത്തിന്റെ പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹികമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന് കേരള പോലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വിഡീയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന ഈ പേജിലെ കമന്റുകള്‍ക്കുള്ള മറുപടികളും വൈറലാണ്.

ചൊവ്വയില്‍ വെള്ളമുണ്ട്; ഐസ് തടാകത്തിന്റെ ചിത്രം സഹിതമുള്ള തെളിവ് നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി

ഇന്ത്യയിലെ പോലീസ് സേനകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ന്യൂയോര്‍ക് പോലീസ്, ക്വീന്‍സ് ലാന്‍ഡ് പോലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരുന്നു. ഗവേഷക ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെത്തി സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐജി മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.

പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റു മരിക്കാൻ ഈ മാധ്യമ പ്രവര്‍ത്തകന് ‘യോഗ്യത’ നേടിക്കൊടുത്ത കാര്യങ്ങള്‍ ഇതൊക്കെയാണ്

അമേരിക്കക്കും റഷ്യക്കും പിന്നാലെ ഇനി ഇന്ത്യയും; വ്യോമസേനയ്ക്ക വേണ്ടിയുള്ള ‘ആങ്ക്രിബേര്‍ഡ്’ ജി സാറ്റ് 7 എ വിക്ഷേപിച്ചു/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍