UPDATES

ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കും, സംഭവിക്കാന്‍ പാടില്ലാത്തത് പലതും നടക്കുന്നെന്നും മുഖ്യമന്ത്രി

ഇടുക്കി നെടുംങ്കണ്ടത്ത് പൊലീസ് കസ്റ്റഡയിൽ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും

സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് ജയിലിൽ നടക്കാൻ പാടില്ലാത്തത് പലതും നടക്കുന്നെന്നാണ്. ഇത് അനുവദിക്കില്ല. ജയിലുകളിൽ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം നിയമ സഭയിൽ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ജയിൽ കവാടങ്ങളുടെ സുരക്ഷാ ചുമതല പോലീസിലെ സ്കോർപിയൻ സംഘങ്ങളെ എൽപ്പിക്കും. മൊബൈൽ ഉപയോഗം നിയന്ത്രിക്കുന്നതിനായി ജാമറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇടുക്കി നെടുംങ്കണ്ടത്ത് പൊലീസ് കസ്റ്റഡയിൽ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കസ്റ്റഡി മർദ്ദനങ്ങൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടെങ്കിൽ അന്വേഷിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ അതും പരിശോധിക്കുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ വർധിക്കുന്നെന്ന് ആരോപിച്ച പി ടി തോമസ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, നെടുങ്കണ്ടത്ത് മരിച്ച പ്രതി രാജ്കുമാറിനെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ലെന്ന് പി ടി തോമസ് പറഞ്ഞു. വിഷയം എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അവശ്യപ്പെട്ടു. പോലീസ് സംവിധാനം കുത്തഴിഞ്ഞെന്നും പ്രതിപക്ഷം ആരോപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍