UPDATES

ട്രെന്‍ഡിങ്ങ്

ഒരു സ്കൂള്‍ കാലം കൂടി; നേട്ടങ്ങളുടെയും പദ്ധതികളുടെയും പ്രോഗ്രസ് റിപ്പോര്‍ട്ട് തിളക്കത്തില്‍ വിദ്യാഭ്യാസ വകുപ്പ്

നിപ വൈസ് ഭീതി നിലനില്‍ക്കുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലും തലശ്ശേരി വിദ്യഭ്യാസജില്ലയിലും ഇന്ന് സ്‌കൂളുകള്‍ തുറക്കില്ല. കോഴിക്കോടും തലശ്ശേരിയിലും ജൂണ്‍ 5നും മലപ്പുറത്ത് ജൂണ്‍ 6നും പുതിയ അധ്യയന വര്‍ഷം ആരംഭിക്കും.

രണ്ടു മാസത്തെ വേനല്‍ അവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. പുതിയ അധ്യയന വര്‍ഷം തിങ്കളാഴ്ചയോ, ബുധനാഴ്ചയോ തുറക്കുകയെന്ന പതിവ് രീതി മാറ്റിയാണ് ഇത്തവണ വെള്ളിയാഴ്ച് ക്ലാസ് അരംഭിക്കുന്നത്. അതേസമയം നിപ വൈസ് ഭീതി നിലനില്‍ക്കുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലും തലശ്ശേരി വിദ്യഭ്യാസജില്ലയിലും ഇന്ന് സ്‌കൂളുകള്‍ തുറക്കില്ല. കോഴിക്കോടും തലശ്ശേരിയിലും ജൂണ്‍ 5 നും മലപ്പുറത്ത് ജൂണ്‍ 6 നും പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ നെടുമങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വഹിച്ചു.  ഗവ, എല്‍പിഎസ്, ഗവ. ഗേള്‍സ് എച്ച് എസ് എന്നിവിടങ്ങളിലായാണ് സംസ്ഥാനതല പ്രവേശനോല്‍സവം സംഘടിപ്പിച്ചത്.

പാഠപുസ്തകം, യൂണിഫോം വിതരണങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പു തന്നെ പൂര്‍ത്തിയാക്കിയ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഹൈടെക് ക്ലാസ് മുറികളില്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്തി ക്ലാസെടുക്കാവുന്ന സമഗ്ര ഡിജിറ്റല്‍ പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു. വിദ്യഭ്യാസ മന്ത്രി പ്രഫ. സി രവീന്ദനാഥ് അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ തിരുവന്തപുരത്തായിരുന്നു ചടങ്ങ്.

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇത്തവണ മുന്നോട്ടുവയ്ക്കുന്നത്. അടുത്തിടെ പുറത്തു വിട്ട വിവിധ വകുപ്പുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാരം നിരവധി നേട്ടങ്ങളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നത്.

ഭാഷാ ശേഷി വര്‍ധിപ്പിക്കാന്‍ മലയാളത്തിളക്കം, എട്ടാം ക്ലാസ് വരെ ശ്രദ്ധ, 9,10 ക്ലാസുകാര്‍ക്ക് നവപ്രഭ പദ്ധതി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് പുനഃസംവിധാനാനം ചെയ്യാന്‍ 66 സ്‌കൂളുകളില്‍ ദേശീയ നൈപുണ്യ വികസന പദ്ധതി എന്നിവയ്ക്ക് പുറമേ പാഠ്യപദ്ധതി മെച്ചപ്പെടുത്താല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

നിരവധി പുതിയ പദ്ധതികളും ഇത്തവണ നടപ്പാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതു പ്രകാരം കുട്ടികളുടെ ഭാഷാപരവും ഗണിതപരവുമായ ശേഷി ഉറപ്പുവരുത്തുന്നതിനായി കര്‍മ്മപരിപാടിയക്കം നിരവധി ആശയങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ നാലുശതമാനം പൊതുവിദ്യഭ്യാസത്തിനായി മാറ്റിവയ്ക്കാന്‍ തീരുമാനമായതായും 2018-19 കാലത്ത് വിഹിതം 20,000 കോടിയായി ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

കൂടാതെ പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെ ഭാഷാ പഠനം നിര്‍ബന്ധമാക്കും.

കുട്ടികളുടെ പഠന സമയം 200 പ്രവൃത്തി ദിവസം (1000 മണിക്കൂര്‍) ഉറപ്പുവരുത്തും.

പ്രീസ്‌കൂള്‍ വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസവുമായിവുമായി ബന്ധിപ്പിക്കാനുള്ള പരിശ്രമം ശക്തിപ്പെടുത്തും.

ഹയര്‍സെക്കന്‍ഡറി വരെയുള്ള പഠനം പൂര്‍ണമായി സൗജന്യമാക്കുന്ന പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കും. പഠനോപകരണങ്ങള്‍, യൂനിഫോം, ഭക്ഷണം, യാത്രാ സൗകര്യങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമാക്കും.

ഉച്ചഭക്ഷണ സംവിധാനത്തില്‍ കൃത്യത ഉറപ്പാക്കി നിശ്ചിത രീതി കൊണ്ടുവരും. പോഷക ഗുണമുള്ള ആഹാരം ഇതിന്റെ ഭാഗമാക്കും.

പഞ്ചായത്ത് ബ്ലോക്ക് ജില്ലാ തലത്തില്‍ വിദ്യഭ്യാസ ഉന്നമനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും സര്‍ക്കാര്‍ പദ്ധതി പരിഗണനയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍