UPDATES

പ്രളയം 2019

വടക്കൻ കേരളത്തിൽ ഇന്നു കൂടി കനത്തമഴ; ബാണാസുര അണക്കെട്ട് തുറന്നു, സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാംപുകളിൽ

ആഗസ്റ്റ് 11 ന് വയനാട് , കണ്ണൂർ, കാസർഗോഡ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌.

കേരളത്തിൽ മഴക്കെടുതികൾ രൂക്ഷമായ സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് കനത്ത മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കൂറയും. എന്നാൽ ബുധനാഴ്ച മുതല്‍ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മഴക്കെടുതികൾ ബാധിച്ച സംസ്ഥാനത്ത് നിലവിൽ  ഒരു ലക്ഷം പേർ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട് , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് വയനാട് , കണ്ണൂർ, കാസർഗോഡ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌.

റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവയ്ക്കും സാധ്യത വർധിക്കും.

ആഗസ്റ്റ് 10 ന് തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂർ എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂർ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12 ന് ഇടുക്കി,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ആഗസ്റ്റ് 14 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഗസ്റ്റ് 13 ന് എറണാകുളം ,കോഴിക്കോട് ജില്ലകളിലും, ആഗസ്റ്റ് 14 ന് എറണാകുളം ,കോഴിക്കോട് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

അതിനിടെ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം തുറന്നു. മുന്നുമണിയോടെയാണ് ഡാം തുറന്നത്. ഇതിന്റെ ഭാഗമായി രാവിലെ തന്നെ ആളുകളെ ഈ മേഖലയില്‍ നിന്ന് പുര്‍ണമായും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത ജാഗ്രതയാണ് മേഖലയിൽ തുടരുന്നത്.

 

‘ഞങ്ങള് റെഡിയാ… എങ്ങോട്ട് പോണമെന്നു മാത്രം പറഞ്ഞാല്‍ മതി’; മറ്റെന്തിനേക്കാളും വിശ്വാസമുണ്ട് മലയാളിക്ക് ഈ വാക്കുകളില്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍