UPDATES

കവളപ്പാറയിൽ കണ്ടെടുക്കാനുള്ളത് 19 മൃതദേഹങ്ങള്‍; തിരച്ചിലിന് ഭൂഗർഭ റഡാറും

ഹൈദരാബാദിൽ നിന്നാണ് ആധുനിക സംവിധാനമായ ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിലിനായി വിദഗ്ധ സംഘം കവളപ്പാറയിലെത്തിയത്.

നിലമ്പൂരിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരാൻ സർക്കാര്‍ തീരുമാനം. അപകടം നടന്ന് 10 ദിവസം പിന്നിടുമ്പോൾ പുത്തുമലയിൽ നിന്നും 7 പേരെയും കവളപ്പാറയിൽ നിന്ന് 19 പേരെയും ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിലാണ് നടപടി. നിലമ്പൂർ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 59 പേരും വയനാട് പുത്തുമലയിൽ 17 പേരുമാണ് അകപ്പെട്ടതെന്നാണ് വിലയിരുത്തൽ.

അതിനിടെ, കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഇന്ന് ഭൂഗർഭ റഡാർ (ജിപിആർ) സംവിധാനം ഉപയോഗിച്ചുള്ള തിരിച്ചിൽ നടക്കുമെന്നാണ് റിപ്പോർട്ട്. പരിശോധനയ്ക്ക് മുന്നോടിയായി ശാസ്ത്രജ്ഞർ മേഖലയിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. ഹൈദരാബാദിൽ നിന്നാണ് ആധുനിക സംവിധാനമായ ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിലിനായി വിദഗ്ധ സംഘം കവളപ്പാറയിലെത്തിയത്.

ചെളിയും വെള്ളവും നിറഞ്ഞ പ്രദേശങ്ങളിൽ റഡാറിന്റെ പ്രവര്‍ത്തനത്തിന് പരിമിതിയുണ്ട്, എങ്കിലും മണ്ണിനടയിലെ പ്രതലം ചിത്രീകരിക്കാൻ റഡാറിനാകും. പരമാവധി ശ്രമം നടത്തുമെന്ന് ശാസ്ത്രജ്ഞൻ ഡോ. രത്നാകർ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

അതേസമയം, ഇനി ഏഴ് പേരെയാണ് പുത്തുമലയിൽ കണ്ടെത്താനുള്ള പുത്തുമലയിൽ തിരച്ചിൽ പുരോഗമിക്കുമ്പോഴും കഴിഞ്ഞ അഞ്ച് ദിവസമായി ഒരാളെപ്പോലും കണ്ടെത്താനായില്ല. ഇനി ഏഴ് പേരെയാണ് പുത്തുമലയിൽ കണ്ടെത്താനുള്ളത്. 115 പേരാണ് സംസ്ഥാനത്താകെ മഴക്കെടുതിയിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

Also Read- പള്ളിയിലെ പോസ്റ്റ്‌മോര്‍ട്ടം: പോത്തുകല്ലുകാര്‍ക്ക് ഇത് പുതുമയല്ല, പ്രഭാകരന്റെ മൃതദേഹം കിടത്താന്‍ മയ്യത്ത് കട്ടില്‍ നല്‍കിയതുള്‍പ്പെടെ കഥ പലതുണ്ട് പറയാന്‍, അമുസ്ലീങ്ങളുടെ കൂടി പള്ളിയെന്ന് ഭാരവാഹികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍