UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം ഭരിക്കുന്നത് തെമ്മാടികളെന്ന് മനോഹര്‍ പരീക്കര്‍

കേരളവും ഗോവയും തമ്മില്‍ ഒട്ടേറ വിഷയങ്ങളില്‍ സമാനതകളുണ്ട്

കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്നും എന്നാല്‍ ഗോവ ഭരിക്കുന്നത് ബിജെപിയാണെന്നും മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീഖര്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരീക്കര്‍.

കേരളവും ഗോവയും തമ്മില്‍ ഒട്ടേറ വിഷയങ്ങളില്‍ സമാനതകളുണ്ട്. സംസ്‌കാരം, ഭക്ഷണ രീതി, ജല ലഭ്യത, പ്രകൃതി സൗന്ദര്യം എന്നിങ്ങനെയാണവ. എന്നാല്‍ ഇരു സംസ്ഥാനങ്ങള്‍ തമ്മിലുളള വ്യത്യാസം ഗോവ ബിജെപി ഭരിക്കുന്നു. കേരളം തെമ്മാടികള്‍ ഭരിക്കുന്നു എന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രതീകൂല സാഹചര്യങ്ങളെ മറികടന്നാണ് ഗോവയില്‍ ബിജെപി അധികാരം പിടിക്കാന്‍ കഴിഞ്ഞത്. കേരളത്തിലും അത് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഭരണം വികസനത്തിന്റെ പുതിയ യുഗപിറവിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍