UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല പട്ടിക; യുവതികൾ 17 മാത്രമെന്ന് തിരുത്തൽ

സർക്കാർ സമർപ്പിച്ച 51 പേരുടെ പട്ടികയിൽ പുരുഷൻമാരും 50 വയസ്സുകഴിഞ്ഞവരും ഉൾപ്പെട്ടത് വിവാദമായതോടെയാണ് പട്ടിക പുനപ്പരിശോധിക്കാൻ തീരുമാനിച്ചത്.

ശബരിമല കയറിയ യുവതികളുടെ എണ്ണം സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പട്ടിക തിരുത്തി. പട്ടികയിൽ യുവതികളായുള്ളത് 17 പേർ മാത്രമാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. സർക്കാർ സമർപ്പിച്ച 51 പേരുടെ പട്ടികയിൽ പുരുഷൻമാരും 50 വയസ്സുകഴിഞ്ഞവരും ഉൾപ്പെട്ടത് വിവാദമായതോടെയാണ് പട്ടിക പുനപ്പരിശോധിക്കാൻ തീരുമാനിച്ചത്. നിലവിലെ പട്ടികയിൽനിന്ന് 34 പേരെ ഒഴിവാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി ശുപാർശചെയ്തു.

സർക്കാർ സമർപ്പിച്ച പട്ടികയിൽ നാലു പുരുഷൻമാരും 50 വയസ്സിനുമേൽ പ്രായമുള്ള 30 പേരും ഉൾപ്പെട്ടുവെന്നാണ് ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരടങ്ങിയ സമിതിയുടെ കണ്ടെത്തൽ. ഇതോടെയാണ് തിരുത്തൽ വരുത്താൻ തീരുമാനിച്ചത്. പട്ടിക തയ്യാറാക്കാൻ കാട്ടിയ തിടുക്കവും തെറ്റായ വിവരങ്ങൾ കടന്നുകൂടാൻ ഇടയാക്കിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കന ദുർദൃഗ എന്നിവർ മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് 51 യുവതികൾ മലകയറിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പട്ടിക സമർപ്പിച്ചത്. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്തവരാണ് ഇവരെന്നും സർക്കാർ ചൂണ്ടിക്കാട്ടിയത്. 51 പേരുടെ ആധാർ നമ്പറും ഫോൺ നമ്പരും ഉൾപ്പെടെയായിരുന്നു പട്ടിക. പട്ടികയെ കുറിച്ച് മാധ്യമങ്ങൾ അന്വേഷിച്ചപ്പോഴായിരുന്നു പലരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും പുരുഷൻമാർ ഉൾപ്പെട്ടതായി കണ്ടെത്തുന്നത്.

കന്യാസ്ത്രീകള്‍ക്കെതിരായ പ്രതികാരനടപടിയില്‍ ഇടപെടണം: പോപ്പിന് സ്വാമി അഗ്നിവേശിന്റെ കത്ത്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍