UPDATES

ട്രെന്‍ഡിങ്ങ്

ഇനി ഏഡ് മാഷില്ല, ചെക്കിംഗിന് എ ഇ ഒയും വരില്ല; ഈ 10 നിർദേശങ്ങൾ നടപ്പിലായാല്‍ സ്കൂള്‍ പഴയ സ്കൂള്‍ അല്ല

വിദ്യാഭ്യാസ മന്ത്രി ഡോ. സി രവീന്ദ്രനാഥിന്റ സാന്നിധ്യത്തിൽ വ്യാഴാഴ്ചയാണ് ഡോ. എംഎ ഖാദർ ചെയർമാനായ സമിതി മുഖ്യമന്ത്രി പിണറായി വിജയന് ശുപാർശ സമർപ്പിച്ചത്.

സംസ്ഥാനത്തെ സ്കൂൾവിദ്യാഭ്യാസ ഘടനയിൽ  മാറ്റം വരുത്തണമെന്ന് വിദഗ്ദ സമിതി ശുപാർശ കഴിഞ്ഞദിവസം സർക്കാറിന് സമർപ്പിച്ചു. സമഗ്രമായ മാറ്റമാണ് സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയമിച്ച ഡോ. എംഎ ഖാദർ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ഒന്നു മുതൽ 12 വരെയുള്ള വിദ്യാഭ്യാസം ഒറ്റ സംവിധാനത്തിന് കീഴിൽ കൊണ്ട് വരണമെന്നും ഇതിനായി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഒരുക്കണമെന്നതുമാണ് ഇതിൽ പ്രധാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിക്കണമെന്നു കമ്മിറ്റി ശുപാശ ചെയ്യുന്നു. ഡോ. എംഎ ഖാദർ ചെയർമാനായ സമിതിയിൽ ജി ജ്യോതിചൂഢൻ, ഡോ. സി രാമകൃഷ്ണൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. വിദ്യാഭ്യാസ മന്ത്രി ഡോ. സി രവീന്ദ്രനാഥിന്റ സാന്നിധ്യത്തിൽ വ്യാഴാഴ്ചയാണ് സമിതി മുഖ്യമന്ത്രി പിണറായി വിജയന് ശുപാർശ സമർപ്പിച്ചത്.

ഡോ. എംഎ ഖാദർ കമ്മിറ്റി ശുപാർശയിലെ പ്രധാന നിർ‌ദേശങ്ങൾ

സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ്

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്ന പുതിയ സംവിധാനം തയ്യാറാക്കണം.

ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ലോവർ പ്രൈമറി വിഭാഗമാകും. നാലുമുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രൈമറിയായും മാറ്റണം.

ഹെഡ്മാസ്റ്റർ  തസ്തിക ഇല്ലാതാവും

സ്കൂളുകളിലെ ഹെഡ്മാസ്റ്റർ എന്ന തസ്തിക ഇല്ലാതാവും. ഇതോടെ 12 വരെയുള്ള സ്കൂളിന്റെ മേധാവി പ്രിൻസിപ്പൽ (സെക്കൻഡറി). 10 വരെയാണെങ്കിൽ പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), ഏഴു വരെ പ്രിൻസിപ്പൽ (പ്രൈമറി), നാലു വരെ പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്നിങ്ങനെ പുനർനാമകരണം ചെയ്യണം. എന്നാൽ‌ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കേഡറിൽ നിലവിലുള്ളവർക്ക് തുടരാം.

എഇഒ, ഡിഇഒ  ഇല്ലാതാകും

അസിസ്റ്റന്റ് എജ്യൂക്കേഷനൽ ഓഫീസർ(എഇഒ), ജില്ലാ വിദ്യാദ്യാസ ഓഫീസർ (ഡിഇഒ) തസ്തികകൾക്ക് പകരം ഡിഡിഇ, റീജനൽ ഡപ്യൂട്ടി ഡയറക്ടർ, അഡീഷനൽ ഡയറക്ടർ ഓഫിസുകൾ എന്നിങ്ങനെ ഘടനപരമായ മാറ്റങ്ങൾ വരുത്തണം.

റവന്യൂ തലത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ഉണ്ടാകണം.

ടിടിസി മാറ്റിനിർത്തപ്പെടും.

അധ്യാപകർക്കുള്ള അടിസ്ഥാന യോഗ്യതയിൽ നിന്നും ടിടിസി മാറ്റിനിർത്തപ്പെടും. ഒന്നുമുതൽ ഏഴുവരെയുള്ള അധ്യാപകർക്ക് അടിസ്ഥാന യോഗ്യത ബിരുദമായിരിക്കണം. കൂടെ ബിരുദ നിലവാരത്തിലുള്ള പ്രഫഷനൽ യോഗ്യതയുമാക്കണം.

അഞ്ചുവരെയുള്ള ക്ലാസുകളിൽ എൻസിടിഇ നിർദേശിക്കുന്ന മാനദണ്ഡം നിലനിർത്തേണ്ടി വരും, എന്നാൽ പത്തു വർഷത്തിന് ശേഷം ഇതും ബിരുദം അടിസ്ഥാന യോഗ്യതയാക്കി മാറ്റണമെന്നും ശുപാർശ പറയുന്നു.

അറ്, ഏഴ് ക്ലാസുകളിലും എൻസിടിഇ നിർദേശിക്കുന്ന മാനദണ്ഡം പാലക്കപ്പെടണം. 50 ശതമാനം മാർക്കോടെ 12ാംക്ലാസ് ജയവും, അഞ്ചു വർഷത്തെ എലിമെന്ററി ക്ലാസ് ബിരുദവുമാണ് എൻസിടിഇ നിഷ്കർഷിക്കുന്നത്. ഇതോടെ അധ്യാപക പരിശീലന കേന്ദ്രങ്ങളും കോഴ്സുകളും പുനക്രമീകരിക്കേണ്ടിവരും.

സെക്കൻ‍ഡറി തലത്തിൽ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നും ശുപാർശ പറയുന്നു.

കേരള ഏജ്യൂക്കേഷൻ സർവീസ്

കേരള അഡ്മിനിസ്ടേറ്റ് സർവീസ് മാതൃകയിൽ വിദ്യാഭ്യാസ രംഗത്ത് കേരള ഏജ്യൂക്കേഷൻ സർവീസ് വികസിപ്പിച്ചെടുക്കണം.

ശാസ്ത്രീയമായി കായിക പരിശീലനം

അഞ്ചു മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്ക് ശാസ്ത്രീയമായി കായിക പരിശീലനം നൽകണം.

പ്രീ സ്കൂൾ നയം രൂപീകരിക്കണം.

മുന്നു വയസുമുതൽ സ്കൂൾ പ്രവേശനം വരെ കൂട്ടികൾക്ക് പ്രീ സ്കൂൾ സൗകര്യം ഒരുക്കാൻ ഏകോപിത സംവിധാനം വേണം. അംഗീകാരമില്ലാത്ത പ്രീ സ്കൂൾ പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം. ഇതിനൊപ്പം പ്രീ സ്കൂൾ നയം രൂപീകരിക്കണം.

ടിടിസി ഇല്ല, എല്ലാ അധ്യാപകർക്കും ബിരുദം വേണം; സ്കൂൾ വിദ്യാഭ്യാസത്തിന് പൊതു ഡയറക്ടറേറ്റിന് ശുപാർശ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍