UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ ഭാവിയിലെ പ്രളയം നിയന്ത്രിക്കാമെന്ന് കേന്ദ്ര ജലകമ്മീഷന്‍

കയ്യേറ്റവും, നെല്‍കൃഷിയും കാരണം വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി ഗണ്യമായി കുറഞ്ഞതും സാഹചര്യം മോശമാക്കിയെന്നും വ്യക്തമാക്കുന്നതാണ് അമ്പതോളം പേജുള്ള റിപോര്‍ട്ട്.

കേരളത്തില്‍ കൂടുതല്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിച്ച് പ്രളയം നിയന്ത്രിക്കാമെന്ന് കേന്ദ്ര ജലകമ്മീഷന്‍ റിപോര്‍ട്ട്. ഇത്തവണ കവിഞ്ഞൊഴുകിയ അച്ചന്‍ കോവില്‍, പമ്പ, പെരിയാര്‍ നദികളില്‍ കൂടുതല്‍ അണക്കട്ടുകള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കേന്ദ്രജലകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ന്യൂസ്് 18 റിപോര്‍ട്ടുകള്‍ പറയുന്നു. കേരളത്തിലെ രൂക്ഷമായ പ്രളയത്തിന് കാരണമാക്കിയത്
അണക്കെട്ടുകള്‍ തുറന്ന് വിട്ടതല്ല കനത്തമഴ തുടര്‍ച്ചയായി പെയ്തതാണ്. കയ്യേറ്റവും, നെല്‍കൃഷിയും കാരണം വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി ഗണ്യമായി കുറഞ്ഞതും സാഹചര്യം മോശമാക്കിയെന്നും വ്യക്തമാക്കുന്നതാണ് അമ്പതോളം പേജുള്ള റിപോര്‍ട്ട്.

ജലക്കമ്മീഷന്റെ അന്തിമറിപ്പോര്‍ട്ടില്‍ അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നു വിടുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പുനപരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം. ഇത്തവണത്തേതിന് സമാനമായ മഴ വരും കാലങ്ങളില്‍ ആവര്‍ത്തിച്ചാല്‍ നിലവിലുള്ള ഡാമുകള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്ന കമ്മീഷന്‍ റിപോര്‍ട്ട് ജലക്കമ്മീഷന്‍ അധ്യക്ഷന്‍ അംഗീകരിച്ചാല്‍ തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

57 അണക്കെട്ടുകള്‍ ഉള്ള സംസ്ഥാനത്ത് 200 മില്യന്‍ ക്യൂബിക് മീറ്ററില്‍ കൂടുതല്‍ സംഭരണ ശേഷിയുള്ള ഇടുക്കി, ഇടമലയാര്‍, കക്കി, മുല്ലപ്പെരിയാര്‍, ചാലിയാര്‍, തുടങ്ങി ഏഴ് അണക്കെട്ടുകളിലാണ് ഉടന്‍ പുനപരിശോധന വേണ്ടത്. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം. ഇതിനായി തോട്ടപ്പള്ളി അപ്രോച്ച് കനാലിന്റെ വീതി കൂട്ടണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍