UPDATES

ഒടുവിൽ വത്തിക്കാന്റെ തീരുമാനം വന്നു, ജോർജ്ജ് ആലഞ്ചേരി പുറത്ത്; മാർ ആന്റണി കരിയിൽ എറണാകുളം– അങ്കമാലി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ്

11 ദിവസമായി തുടരുന്ന സിനഡിന്റെ സമാപന യോഗത്തിന് ശേഷമാണ് തീരുമാനം.

സീറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആർച്ച് ബിഷപ്പ്. മാർ ആന്റണി കരിയിലാണ് പുതിയ ആർച്ച് ബിഷപ്പ്.  കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ പദവിയിലാണ് നിയമനം. നിലവിൽ മാണ്ഢ്യ രൂപത ബിഷപ്പാണ് മാർ ആന്റണി കരിയിൽ.  11 ദിവസമായി തുടരുന്ന സിനഡിന്റെ സമാപന യോഗത്തിന് ശേഷമാണ് തീരുമാനം.

എറണാകുളം – അങ്കമാലി അതിരൂപതയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടിയാണ് സീറോ മലബാര്‍ സഭ സിനഡിന്റെ നിര്‍ണ്ണായക തീരുമാനം. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് എന്ന ആവശ്യമാണ് വത്തിക്കാന്‍ അംഗീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചട വിവാദം തന്നെയാണ് കര്‍ദിനാള്‍ ആലഞ്ചേരിയെ വീണ്ടും അധികാരഭൃഷ്ടനാക്കുന്നതിന് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. സീറോ മലബാര്‍ സഭയെ മൊത്തത്തില്‍ പിടിച്ചു കുലുക്കിയ ഭൂമിക്കച്ചവട വിവാദത്തില്‍ വത്തിക്കാന്‍ ഇടപെട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം ആലഞ്ചേരിക്ക് അതിരൂപതയുടെ അധികാരം ഒഴിഞ്ഞു നില്‍ക്കേണ്ടി വന്നിരുന്നു. ആ മാറ്റിനിര്‍ത്തല്‍ അവസാനിച്ച് തിരികെ എത്തി അധികനാള്‍ കഴിയും മുന്നേ എന്നന്നേക്കുമായി അതിരൂപതയുടെ അധികാരങ്ങള്‍ വിട്ടൊഴിയേണ്ടി വരുന്ന സാഹചര്യം ഉണ്ടായത്.

ഭൂമിക്കച്ചവടത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടി ഒരു അപ്പസ്റ്റോലിക് ആഡ്മിനിസ്‌ട്രേറ്റീവിനെ നിയമിച്ചതിനു പിന്നാലെയായിരുന്നു കര്‍ദിനാളിനെ ആദ്യം അതിരൂപതയുടെ ഭരണചുമതലകളില്‍ നിന്നും നീക്കുകയായിരുന്നു. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ആയി നിയമിതനായ പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ ചുമതലയില്‍ ഭൂമിക്കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തുകയും ഈ റിപ്പോര്‍ട്ട് വത്തിക്കാന് കൈമാറിയതിനും ശേഷമായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരിക്ക് വീണ്ടും അതിരൂപതയുടെ ഭരണചുമതല നല്‍കുന്നത്. എന്നാല്‍ തിരികെ അധികാരത്തിലേക്ക് ആലഞ്ചേരി വന്നതിനെതിരേ അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധിക്കുകയും തങ്ങള്‍ക്ക് സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് വേണമെന്ന് ആവശ്യമുയര്‍ത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍