UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഭിന്നശേഷിക്കാര്‍ക്ക് ഏഴുകോടിയുടെ സ്വത്ത് നല്‍കി സിപിഎം ആദ്യ സംസ്ഥാന സെക്രട്ടറിയുടെ മകളും ഭര്‍ത്താവും

സിപിഎം സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന സി എച്ച് കണാരന്റെ മകളായ സരോജിനിയും ഭര്‍ത്താവും തങ്ങളുടെ കൊല്ലം വെളിയത്തുള്ള വീടും സ്ഥലവും ഉള്‍പ്പെടെയാണ് സര്‍ക്കാരിന് കൈമാറിയത്

സ്വത്തുക്കള്‍ കൂട്ടിവയ്ക്കാനുള്ള തിരക്കിലാണ് ഒരോ മലയാളിയുടെയും ജീവിതം. എന്നാല്‍ കോടികണക്കിന് രൂപ വിലമതിക്കുന്ന തങ്ങളുടെ സ്വത്തുക്കള്‍ ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി നീക്കിവയ്ക്കുകയാണ് ദമ്പതികളായ എന്‍ കമലാസനനും സി കെ സരോജിനിയും. സിപിഎം സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന സി എച്ച് കണാരന്റെ മകളായ സരോജിനിയും ഭര്‍ത്താവും ഇതിനോടകം തന്നെ തങ്ങളുടെ കൊല്ലം വെളിയത്തുള്ള വീടും സ്ഥലവും സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഭിന്ന ശേഷിക്കാരുടെ സംരക്ഷണ കേന്ദ്രമാക്കാനാണ് വീടും സ്ഥലവും സാമൂഹിക നീതി വകുപ്പിന് നീക്കിവച്ചിട്ടുള്ളത്. കോഴിക്കോട് നഗരത്തില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള നാലരക്കോടിയുടെ സ്വത്തുക്കളം ഇതിനായി കൈമാറുമെന്നും ദമ്പതികള്‍ പ്രതികരിച്ചു. ഏകദേശം ഏഴരക്കോടിയുടെ സ്വത്തുക്കളാണ് ഇത്തരത്തില്‍ ഇവര്‍ സമൂഹത്തില്‍ അവഗണന അനുഭവിക്കുന്ന ഒരു വിഭാഗത്തിനായി നീക്കിവയ്ക്കുന്നത്.

തന്റെയും ഭാര്യയുടെയും കാലശേഷമായിരിക്കും കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള പതിനഞ്ച് സെന്റ് സ്ഥലവും വീടും കൈമാറുകയെന്നു കമലാസനന്‍ പറഞ്ഞു. ഭിന്ന ശേഷിക്കാരായവരുടെ രക്ഷിതാക്കള്‍ മരിച്ചുകഴിഞ്ഞാല്‍ ഇവരുടെ സംരക്ഷണം പലപ്പോഴും വെല്ലുവിളി നിറഞ്ഞതാവാറാണ് പതിവ്. ഇത്തരക്കാരെ സംരക്ഷിക്കുന്നതി
നായുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് ആശയം തോന്നിയതെന്നും ഇരുവരും പറയുന്നു.

അധ്യപകരായിരുന്ന ദമ്പതിമാര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം കോഴിക്കോട് സാമൂഹിക പ്രവര്‍ത്തനങ്ങളുമായി കഴിയുകയാണ്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ് നിലവില്‍ കമലാസനന്‍. കോഴിക്കോട് ഗണപത് സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്നു സികെ സരോജിനി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍