UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് ആ ഭാഗ്യശാലി? TM 160869 ന് തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായെത്തിയ തിരുവോണം ബമ്പര്‍ 2019 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം TM 160869 എന്ന നമ്പറിന്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നാണ് നിഗമനം.

12 കോടിയാണ് ഓണം ബമ്പര്‍ സമ്മാന തുക. വിജയിക്ക് ടാക്‌സ്, സെസ് എന്നിവയുൾപ്പെടെ കിഴിച്ച് 7.56 കോടി രൂപയാണ് ലഭിക്കുക. രണ്ടാംസമ്മാനമായി 10 പേര്‍ക്ക് അഞ്ചുകോടി രൂപയും മൂന്നാംസമ്മാനമായി 20 പേര്‍ക്ക് രണ്ടുകോടി രൂപയും ലഭിക്കും.

സമാശ്വാസസമ്മാനമായി അഞ്ചുലക്ഷം രൂപ ഒമ്പതുപേര്‍ക്ക് ലഭിക്കും. ഒരു മണിക്കൂറിനുളളില്‍ മുഴുവന്‍ സമ്മാനങ്ങളുടെയും നറുക്കെടുപ്പ് പൂര്‍ത്തിയാവും. മൂന്നൂറ് രൂപ വിലയുളള ഓണം ബമ്പര്‍ ടിക്കറ്റ് ജൂലൈ 18നാണ് വില്‍പ്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഏകദേശം മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍