UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി മാത്യു ടി തോമസ് ഇന്ന് രാജി സമര്‍പ്പിക്കും; കെ കൃഷ്ണകുട്ടിയുടെ സത്യപ്രതിജ്ഞ ഉടന്‍

രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം വച്ചുമാറാമെന്ന് ധാരണയിലാണ് മാത്യൂ ടി തോമസ് മന്ത്രിയായെന്ന ജെഡിഎസ് തീരുമാനമാണ് മന്ത്രി സഭയിലെ അഴിച്ചുപണിക്ക് ഇടയാക്കിയത്. 

പാര്‍ട്ടിക്കുള്ളിലെ ധാരണ പ്രകാരം മന്ത്രി സ്ഥാനം കൈമാറാനുള്ള തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാന മന്ത്രി സഭയിലെ ജെഡിഎസ് പ്രസിനിധിയും ജല വിഭവ വകുപ്പ് മന്ത്രിയുമായ മാത്യൂ ടി തോമസ് ഇന്ന് രാജിവയ്ക്കും. രാവിലെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറും. മാത്യുടി തോമസിന് പകരം മന്ത്രിയാവുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

എല്‍ഡിഎഫ് മുന്നണി യോഗം ചേരുന്ന മുറയ്ക്ക് അടുത്ത രണ്ട് ദിവസത്തിനകം തന്നെ ചിറ്റൂര്‍ എംഎല്‍എ കെ കൃ്ഷ്ണന്‍ കുട്ടിയുടെ സത്യ പ്രതിജ്ഞ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്യു ടി തോമസിന്റെ രാജിക്കത്ത് കിട്ടിയതിന് ശേഷമായിരിക്കും കൃണഷ്ണന്‍ കുട്ടിയുടെ സത്യ പ്രതിജ്ഞ സംബന്ധിച്ച് ഇടത് നേതാക്കളുടെ കൂടിയാലോചന.

രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം വച്ചുമാറാമെന്ന് ധാരണയിലാണ് മാത്യൂ ടി തോമസ് മന്ത്രിയായെന്ന ജെഡിഎസ് തീരുമാനമാണ് മന്ത്രി സഭയിലെ അഴിച്ചുപണിക്ക് ഇടയാക്കിയത്. എന്നാല്‍ പാര്‍ട്ടി തീരുമാനത്തിൽ അതൃപതി രേഖപ്പെടുത്തി മാത്യു ടി തോമസ് ജെഡിഎസിലെ ഭിന്നത തുറന്ന് പറഞ്ഞു കൊണ്ടാണ് സ്ഥാനം വച്ചുമാറാന്‍ തയ്യാറാവുന്നത്. ദേശീയ നേതൃത്വം തീരുമാനം അടിച്ചേല്പിച്ചുവെന്നാണ് മാത്യു ടി തോമസ് വിഭാഗത്തിന്റെ പരാതി. ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ബംഗ്‌ളൂരുവില്‍ നടന്ന പാർട്ടി ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാനുള്ള തീരുമാനം ഉണ്ടായത്. ജെഡിഎസിനറെ ആഭ്യന്തരകാര്യം എന്ന നിലക്ക് സിപിഎമ്മും എല്‍ഡിഎഫും തീരുമാനത്തോട് യോജിക്കുകയായിരുന്നു.

ഒടുവിൽ എഴുത്താണി കളത്തിൽ കൃഷ്ണൻകുട്ടിയുടെ മാവും പൂത്തിരിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍