UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടുകാർ ഒരുക്കിയ തടവറയിൽ 18 വർഷം; അധികൃതരുടെ കനിവിൽ ലതയ്ക്ക് മോചനം

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് വനിതാ കമ്മിഷൻ അംഗത്തിന്റെ സാന്നിധ്യത്തിൽ ഇരവിപുരം പോലീസാണ് ലതയെ മോചിപ്പിച്ചത്.

സിമന്റ് കട്ടകൊണ്ട് നിർമിച്ച ഒറ്റമുറിവീട്ടിൽ 18 വർഷം തടങ്കൽ, ഒടുവിൽ അധികൃതരുടെ ഇടപെടലിൽ മോചനം. കൊല്ലം വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കവിരിയന്റരികത്ത് ലതയ്ക്കാണ് ആരോഗ്യ മന്ത്രിയുടെയും വനിതാ കമ്മീഷന്റെയും ഇടപെടലിൽ ബന്ധുക്കളുടെ തടവറയിൽ നിന്നും മോചനം സാധ്യമായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ലതയെ ഞായറാഴ്ച രാത്രി പത്തനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെയും വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെയും നിർദേശമനുസരിച്ചായിരുന്നു നടപടിയെന്ന് മാതൃഭുമി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് വനിതാ കമ്മിഷൻ അംഗത്തിന്റെ സാന്നിധ്യത്തിൽ ഇരവിപുരം പോലീസാണ് ലതയെ മോചിപ്പിച്ചത്.
പോലീസ് എത്തി കതകു തകർത്തായിരുന്നു ഇവരെ പുറത്തെത്തിച്ചത്. കല്ലും മണ്ണും അഴുക്കും വിസർജ്യവും കുമിഞ്ഞുകൂടിയ മുറിയിൽ നരകതുല്യമായിരുന്നു ഇവരുടെ അവസ്ഥയെന്നാണ് റിപ്പോർട്ട്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരി മഹേശ്വരി ജനാലവഴി ദിവസം ഒരുതവണ ഇട്ടുകൊടുക്കുന്ന ഭക്ഷണം കഴിച്ചാണ് ലത ജീവൻ നിലനിർത്തിയിരുന്നത്. പുറത്തെത്തിക്കുമ്പോൾ മുഷിഞ്ഞു കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, തലമുടി ജടകെട്ടി, അവശയായ അവസ്ഥയിലായിരുന്നു ഇവർ. ലതയ്ക്ക് ആവശ്യമായ എല്ലാ ചികിൽസയും സർക്കാർ ഏർപ്പാടാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

പരേതരായ ചിന്നയ്യൻ ചെട്ടിയാരുടെയും രാജമ്മയുടെയും ഏഴുമക്കളിൽ ഒരാളാണ് ലത. മനോരോഗത്തിന് ചികിൽസ നടത്തിയിരുന്ന ലത വീട്ടിൽനിന്ന് ചാടിപ്പോകാതിരിക്കാനാണ് പൂട്ടിയിട്ടതെന്നാണ് സഹോദരിയുടെ പ്രതികരണം. ഭർത്താവ് നേരത്തേ ഉപേക്ഷിച്ച ഇവർത്ത് ഒരു മകനുണ്ട്. പതിനേഴുകാരനായ ഇയാൾ പോളയത്തോട്ടിലെ ചെരിപ്പുകടയിൽ ജീവനക്കാരനാണ്. സഹോദരിയുടെ വീട്ടിലാണ് മകന്റെ താമസം. സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്.

500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍