UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്തിലെ ടോയ്ലറ്റിൽ പുകവലിച്ചു, കൊല്ലം സ്വദേശി മുംബൈയിൽ അറസ്റ്റിൽ

ഇയാളെ പിന്നീട് 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു.

ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ പുകവലിച്ച മലയാളി യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി ജസ്സി ടി. ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചത്. ഇയാളെ പിന്നീട് 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു ജസ്സി ശൗചാലയത്തിൽ കയറി പുകവലിച്ചത്. വിമാനത്തിനുള്ളിൽ പുക ഉയർന്നതോടെ അപായസന്ദേശം ഉരുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായെന്നും റിപ്പോർട്ട് പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ ജീവനക്കാർ പിടികൂടിയത്. ഇയാളെ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസ്സിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

എന്നാൽ, വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്നായിരുന്നു ജസ്സി പോലീസിനോടു പറഞ്ഞതെന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ജസ്സി മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മാറിക്കയറാനിരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍