UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആശ്വാസം; അധിക മണ്ണെണ്ണ വിഹിത നിരക്കില്‍ കേന്ദ്രത്തിന്റെ ഇളവ്

ഇതോടെ ലിറ്ററിന് 38.54 രൂപയ്ക്ക് കേരളത്തിന് മണ്ണെണ്ണ ലഭിക്കും. എന്നാല്‍ നികുതി, മറ്റ് ചിലവുകള്‍ ഉള്‍പ്പെടെ 42 രൂപയോളം ചെലവു വരുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കേരളത്തിന് അനുവദിച്ച അധിക മണ്ണെണ്ണ വിഹിതത്തിന്റെ നിരക്കില്‍ കേന്ദ്രം ഇളവ് വരുത്തി. 72 രൂപ വില നിശ്ചയിച്ചിരുന്ന മണ്ണെണ്ണയ്ക്കാണ് വിലകുറയ്ക്കാന്‍ തീരുമാനമായത്. ഇതോടെ ലിറ്ററിന് 38.54 രൂപയ്ക്ക് കേരളത്തിന് മണ്ണെണ്ണ ലഭിക്കും. എന്നാല്‍ നികുതി, മറ്റ് ചിലവുകള്‍ ഉള്‍പ്പെടെ 42 രൂപയോളം ചെലവു വരുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിലവിലെ നിരക്കിലും കുടുതലാണെങ്കിലും അനുവദിച്ച വിഹിതം സംസ്ഥാനം ഏറ്റെടുക്കുമെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 12,000 കിലോ ലീറ്റര്‍ മണ്ണെണ്ണയാണ് കേരളം സൗജന്യമായി ആവശ്യപ്പെട്ടത്.

24 രൂപയാണ് സബ്സിഡി നിരക്കില്‍ മണ്ണെണ്ണയുടെ വില. എന്നാല്‍ പൊതുവിപണി നിരക്കായ 70 രൂപയേക്കാള്‍ കുറവ് വരുത്തിയാണ് കേന്ദ്രം ഇപ്പോള്‍ വില നിശ്ചിചയിച്ചിരിക്കുന്നത്. അരിയുടെ നിരക്കില്‍ കേന്ദ്രം കുറവ് വരുത്തിയിട്ടില്ലെങ്കിലും അനുവദിച്ച അധിക വിഹിതം സംസ്ഥാനത്തിന് നഷ്ടമാകാതെ ഏറ്റെടുക്കാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍