UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്‍ വധം: മുഖ്യസാക്ഷി അനീഷിന് കാഴ്ചകുറയുന്ന അസുഖം, നടപടികൾ വേഗത്തിലാക്കി പോലീസ്; വെള്ളവസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാനും പ്രതികളുടെ ശ്രമം

കെവിനൊപ്പം തട്ടികൊണ്ട് പോയി പാതിവഴിയിൽ മോചിപ്പിക്കപ്പെടുകയും ചെയ്ത അനീഷിന്റെ മൊഴിയാണ് കേസിൽ നിർണായകമായ മറ്റൊരു മൊഴി.

കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ ഭൂരിഭാഗം പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിക്കുമ്പോൾ ശിക്ഷ ഉറപ്പാക്കാൻ സാധിച്ചത് അതിവേഗത്തിൽ പുരോഗമിച്ച കോടതി നടപടികളെന്ന് അന്വഷണ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം എസ് പി ഹരിശങ്കർ. 2018 മേയ് 28നാണ് തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിൽ കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ, കോടതിയിൽ പ്രോസിക്യൂഷന് മുന്നിൽ നേരിട്ട വലിയ വെല്ലുവിളി ദുരഭിമാനകൊലയെന്നത് തെളിയിക്കുകയായിരുന്നു. ഈ നിഗമനത്തിൽ തന്നെയായിരുന്നു അന്വേഷണം പുരോഗമിച്ചതും. ഇവിടെ സഹായകമായത് കെവിന്റെ ഭാര്യ നീനു കോടതിയിൽ സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു.

കേസിലെ പ്രധാന സാക്ഷിയും കെവിനൊപ്പം തട്ടികൊണ്ട് പോയി പാതിവഴിയിൽ മോചിപ്പിക്കപ്പെടുകയും ചെയ്ത അനീഷിന്റെ മൊഴിയാണ് കേസിൽ നിർണായകമായ മറ്റൊരു മൊഴി. കാഴ്ച കുറയുന്ന അസുഖമുള്ള അനീഷിനെ വിചാരണ വേളയിൽ തെറ്റിദ്ധരിപ്പിക്കാൻ ഉൾപ്പെടെയുള്ള ശ്രമങ്ങളും പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിനായി വെള്ള വസ്ത്രം ധരിച്ചായിരുന്നു വിചാരണ സമയത്തും, തിരിച്ചറിയിൽ സമയത്തും പ്രതികൾ നടത്തിയത്. ഇന്ന് കോടതിയിൽ കോടതി വെറുതെ വിട്ട നാല് പ്രതികളെയായിരുന്നു അനീഷ് തിരിച്ചറിയാതിരുന്നത്.

എന്നാൽ പോലീസ് നീക്കത്തിന് ഒപ്പം കോടതിയിലും  കേസിന്റെ നടപടികൾ വേഗത്തിൽ പുരോഗമിച്ചതോടെ അനീഷിനെ ഉൾപ്പെടെ കോടതിക്ക് മുമ്പാകെ കാര്യക്ഷമമായി അവതരിപ്പിക്കാൻ കഴിഞ്ഞതായി എസ് പി വ്യക്തമാക്കുന്നു. കോടതി നടപടികൾ അനിശ്ചിതമായി വൈകിയിരുന്നെങ്കിൽ അനീഷ് ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴികളിൽ മാറ്റം വന്നേക്കാൻ സാധ്യതയുണ്ടായിരുന്നെന്നും എസ് പി മാധ്യങ്ങളോട് പ്രതികരിച്ചിരുന്നു.

കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി; നീനുവിന്റെ സഹോദരൻ ഉൾപ്പെടെ 10 പ്രതികൾ കുറ്റക്കാർ, അച്ഛനെ വെറുതെ വിട്ടു

എന്നാൽ, കുറ്റകൃത്യത്തിൽ നീനുവിന്റെ പിതാവും കേസിൽ വെറുതെ വിട്ട അഞ്ചാം പ്രതിയുമായ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിലപാടെന്നും എസ്പി വ്യക്തമാക്കുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും നിർദേശം ഉൾപ്പെടെ നൽകിയത് ചാക്കോയാണെന്നാണ് കണ്ടെത്തൽ. എന്നാല്‍ ഇയാളെ വെറുതെ വിടാനുള്ള കാരണം സാഹചര്യ തെളിവുകളാണ് ഉണ്ടായികുന്നത്. പൂർണമായ വിധിപകർപ്പ്  കിട്ടിയശേഷം ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍