UPDATES

കെവിൻ വധക്കേസ്: 10 പ്രതികൾക്കും ജീവിതാവസാനം വരെ തടവ്

40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

കേരളത്തിലെ അദ്യ ദുരഭിമാനക്കൊലയെന്ന് കോടതി കണ്ടെത്തിയ കെവിൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ  നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയടക്കം  10 പ്രതികൾക്കും ഇരട്ട ജീവപര്യന്ത്യം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. 25000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

പ്രതികൾ ശിക്ഷ ഒരുമിച്ച് അനുവിച്ചാൽ മതിയാവും. നഷ്ട പരിഹാരത്തിൽ നിന്നും ഒരു ലക്ഷം രൂപ പ്രധാന സാക്ഷി അനീഷിനും, ബാക്കി തുക തുല്യമായി നീനു ചാക്കോയ്ക്കും, കെവിന്റെ പിതാവിനും തുല്യമായി വീതിച്ച് നല്‍കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

364 എ വകുപ്പ്, 302ാം വകുപ്പുകൾ അനുസരിച്ചാണ് ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിട്ടുള്ളത്. പിഴ അടയ്ക്കുന്നില്ലെങ്കിൽ പ്രതികളുടേതായി കോടതിയിലുള്ള മുന്ന് കാറുകൾ വിറ്റ് പണം ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷൻ അഭിഭാഷകൻ പ്രതികരിച്ചു. പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ എന്ന ആവശ്യം കോടതി പരിഗണിക്കാതിരുന്നതെന്നാണ് കരുതുന്നതെന്നും പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും അഭിഭാഷകൻ വ്യക്തമാക്കി. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നാണ് ഉദ്ദേശിക്കുന്നതെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ വ്യക്തമാക്കുന്നു

പ്രതികൾ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു.കൂടാതെ 449ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 5000 രൂപ വീതം പിഴയും അടയ്ക്കണം.

രണ്ട്, നാല്, ഒമ്പത്, 12 പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. അതിലും 5000 രൂപ പിഴ അടയ്ക്കണം. രണ്ട്, നാല്, ആറ്,ഒമ്പത് ,പതിനൊന്ന്,പന്ത്രണ്ട് പ്രതികള്‍ക്ക് 349ാം വകുപ്പനുസരിച്ച് മൂന്നു വര്‍ഷം കഠിനതടവ് അനുഭവിക്കണം. 5000 രൂപ വീതം പിഴയും ഉണ്ട്. 323ാം വകുപ്പനുസരിച്ച് എട്ട്,ഒമ്പത് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവുണ്ട്. ഏഴാം പ്രതിക്ക്, തെളിവു നശിപ്പിച്ചതിന് ഒരു വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് കെവിന്‍ വധക്കേസില്‍ പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ പ്രകാരം മോചന ദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശിയെന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ സംഭവമെന്ന പ്രത്യേകതയും കേസിനുണ്ട്. പത്ത് പ്രതികള്‍ക്കുമെതിരെ, കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞിരുന്നു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഒന്ന് മുതല്‍ നാലു വരെ പ്രതികളായ പ്രതികളായ ഷാനു ചാക്കോ , നിയാസ്, ഇഷാന്‍, റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന് ഐ.പി.സി 120 ബി പ്രകാരം എഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്. 2, 4, 6, 9, 11, 12 പ്രതികള്‍ ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, തുടങ്ങി പത്ത് വര്‍ഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തെന്നും തെളിഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍