UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിനെ തട്ടിക്കൊണ്ട് പോകാന്‍ സഹായം; രണ്ട് പോലിസുകാര്‍ കസ്റ്റഡിയില്‍

എഎസ് ഐ ബിജുവിനേയും ഡ്രൈവറേയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പോലിസുകാര്‍ കസ്റ്റഡിയില്‍. ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജു, ജീപ്പ് ഡ്രൈവര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും തട്ടിക്കൊണ്ട് പോവലിന് സഹായം ചെയ്തെന്ന ആരോപണത്തിലാണ് നടപടി. ഇവരെ അന്വഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

കേസ് അന്വേഷിക്കുന്നതില്‍ ഗാന്ധിനഗര്‍ പോലിസ് പോലിസ് വീഴ്ച വരുത്തിയെന്ന ഐജി വിജയ് സാക്കറെയുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് ഇരുവരെയും നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോവല്‍ സംബന്ധിച്ച് എഎസ് ഐ ബിജു നേരത്തെ അറിഞ്ഞിരുന്നെന്നും, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തിലുമാണ് ഇവര്‍ക്കെതിരായ നടപടി. പ്രതികളുമായി പോലിസുകാര്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് മാധ്യമങ്ങളിലുടെ പുറത്തു വന്നതും പോലിസുകാര്‍ക്കെതിരേ നടപടി വേഗത്തിലാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍