UPDATES

ഖാദർ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാൻ ഓർഡിനൻസ്, കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തും

സംസ്ഥാനത്തെ പ്ലസ്‍ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍.

ഹൈസ്കൂൾ – ഹയർസെക്കന്‍ററി ഏകീകരണം ഉള്‍പ്പെടെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ഓഡിനൻസിറക്കും. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെഇആർ) ഭേദഗതി വരുത്തിക്കൊണ്ട് ഓർഡിനൻസ് ഇറക്കാനാണ് മന്ത്രി സഭായോഗം തീരുമാനമെടുത്തത്. ഇതോടെ ഡിപിഐക്ക് പകരം ഡിജിഇ എന്ന തസ്തിക കൊണ്ടുവരുന്നതരത്തിലാണ് ഓർഡിനൻസ് കൊണ്ടുവരിക.

നിലവിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഡിജിഇ തസ്തിക നിലവിലുണ്ട്. എന്നാൽ നിയമസഭയില്‍ ആലോചിക്കാതെയും സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാതെയും ഒരു ഉത്തരവിലൂടെ വിദ്യാഭ്യാസരംഗത്ത് ഇത്ര വലിയ പരിഷ്കരണം കൊണ്ടുവന്നതിനെതിരെ പ്രതിപക്ഷവും പ്രതിപക്ഷ അധ്യാപകസംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവർ ഇക്കാര്യം ഹൈക്കോടതിയിലും ചോദ്യം ചെയ്തിരുരുന്നു. എന്നാൽ കെഇആറിലെ തടസ വ്യവസ്ഥകൾ മറികടക്കാന്‍ കൂടിയാണ് ഇപ്പോൾ ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവരുന്നത്.

Also Read- Explainer: എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്? ഇടത്തും വലത്തും നിന്ന് എതിർക്കുന്നവർ ആരൊക്കെ?

സംസ്ഥാനത്തെ പ്ലസ്‍ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എം.എ ഖാദർ ചെയർമാനും ജി ജ്യോതിചൂഢൻ, ഡോ സി രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍