UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരസ്യത്തില്‍ ചര്‍ക്ക; മോഹന്‍ലാലിന് ഖാദി ബോര്‍ഡിന്റെ വക്കീല്‍ നോട്ടീസ്

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണ്.

എംസിആര്‍ മുണ്ടുകളുടെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് സംസ്ഥാന ഖാദി
ബോര്‍ഡിന്റെ വക്കീല്‍ നോട്ടീസ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും മോഹന്‍ലാലിനും നോട്ടീസയച്ച കാര്യം സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജാണ് മാധ്യമങ്ങളെ അറിയിച്ചത്.

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണ്. മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കും. ഖാദിയെന്ന പേരില്‍ വ്യാജതുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാകുന്നത് തടയുന്നതിനും കൂടിയാണ് നടപടി.
ഇരുവര്‍ക്കും എതിരെ പത്ത് ദിവസം മുമ്പ് തന്നെ വക്കീല്‍ നോട്ടീസ് അയച്ചതായും ശോഭന ജോര്‍ജ്ജ് പറഞ്ഞു. വക്കീല്‍ നോട്ടീസിന് മോഹന്‍ലാലും എംസിആര്‍ ഗ്രൂപ്പും നല്‍കുന്ന മറുപടിക്ക് ശേഷമായിരിക്കും അനന്തര നടപടികള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍