UPDATES

മസാല ബോണ്ടിലൂടെ സമാഹരിച്ചത് 2,150 കോടി, ചിലവ് രണ്ടു കോടി 29 ലക്ഷം, മന്ത്രിമാരുടെ യാത്രക്ക് മാത്രം 16ലക്ഷം

ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.

മസാല ബോണ്ട് വഴി ഇതുവരെ കിഫ്ബി സമാഹരിച്ചത് 2,150 കോടി രൂപയെന്ന് ധനവകുപ്പ്. നിയമ സഭയില്‍ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചിലവായതായും കണക്കുകൾ പറയുന്നു. നിയമ സഭയില്‍ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, വാര്‍ത്താ പ്രാധാന്യം നേടിയ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16ലക്ഷത്തിലേറെ രൂപ ചെലവായെന്നും കണക്കുകൾ പറയുന്നു. ‘റിങ് ദ ബെല്‍’ ചടങ്ങിൽ പങ്കെടുത്ത വകയിൽ മാത്രം കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്. ആകെ ചെലവായത് 16,63,243 രൂപയെന്നിരിക്കെ ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000 രൂപയും ചെലവിട്ടെന്നും കണക്ക് വ്യക്തമാവുന്നു.

മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും കമ്മീഷനായി നൽകിയ ഇനത്തിലെ ചിലവും സർക്കാർ സഭയെ അറിയിച്ചു. ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്. ഈ ഇനത്തില്‍ ആകെ ചിലവിട്ടത് 1,65,68,330 രൂപയെന്നും കണക്ക് വ്യക്തമാക്കുന്നു. മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതിയത് ഈ കമ്പനികൾ വഴിയാണെന്നും കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാൽ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ എത്ര കമ്പനികളാണ് വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല.

‘ഒരു യാത്ര പോവുകയാണ്’ സെന്‍ട്രല്‍ സിഐയുടെ അവസാന സന്ദേശം, സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ പോലീസ്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍