UPDATES

ട്രെന്‍ഡിങ്ങ്

ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ട് പൊലീസ്, വിചിത്രവാദമായി കോടതിയില്‍ റിപ്പോര്‍ട്ട്; കേസെടുക്കാന്‍ വൈകിയത് പരാതിക്കാരന്‍ മൊഴിനല്‍കാത്തതിനാല്‍

അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയിൽ സമർപ്പിച്ചത്.

തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകൻ കെഎം ബഷീ‍ർ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ചിരുന്ന കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ വിചിത്രവാദവുമായി അന്വേഷണ സംഘം. ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായ സംഭവത്തിലാണ് പോലീസിലെ നടപടി. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരനായ സിറാജ് പത്രത്തിന്റെ മാനേജർ മൊഴി നൽകാൻ വൈകിയതാണ് നടപടികൾ താമസിക്കാൻ കാരണമായതെന്ന് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയിൽ സമർപ്പിച്ചത്.

ബഷീറിന്റെ മരണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്‍റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ വാദമുഖങ്ങളുമായി പോലീസ് കോടതിയിലെത്തിയത്.

സെയ്ഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാൻ തയ്യാറായില്ല. വഫ ഫിറോസിന്‍റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂ എന്ന് നിലപാടെടുത്തു. സെയ്ഫുദ്ദീൻ ഹാജിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമാണ് ശ്രീറാമിന്റെ രക്ത സാംപിൾ ശേഖരിക്കാൻ കഴിഞ്ഞുള്ളൂവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ഒരു അപകട മരണമുണ്ടായാൽ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് നടപടികളുമായി മുന്നോട്ട് പോകാമെന്നിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ വിചിത്ര വാദവുമെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെയും പുതിയ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം. രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ തയ്യാറായില്ല. കേസില്ലാത്തതിനാലാണ് ഡോക്ടർ ഇതിന് മടിച്ചതെന്നുമാണ് റിപ്പോർട്ടിലെ പരാമര്‍ശം. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ പൊലീസ് അട്ടിമറി നടത്തിയെന്ന ആരോപണങ്ങൾ ശക്തമായതിന് പിന്നാലെയാണ് ഇവയെ മറയ്ക്കാൻ ശ്രമിക്കുന്നതാണ് പുതിയ റിപ്പോർട്ട് എന്നാണ് വിലയിരുത്തൽ.

പ്രാഥമിക അന്വേഷണത്തിൽ പൊലീസ് നടത്തിയ അട്ടിമറികള്‍ ശ്രമങ്ങൾ നടത്തിയെന്ന ആരോപണങ്ങൾ മറച്ചുവയ്ക്കുന്നതാണ് പ്രത്യേക പുതിയ റിപ്പോർട്ട്. രക്ത പരിശോധന നടത്തുന്നതിലും എഎഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്നുമാണ് പോലീസിനെതിരെ ഉയർന്നിരുന്നത്. കേസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടി പോലും ഉണ്ടായിരുന്നു. മ്യൂസിയം എസ്ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്യുന്നതിലേക്കും കാര്യങ്ങൾ നീണ്ടിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍