UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീതിക്കായുള്ള പോരാട്ടം തുടരും: കെ എം മാണി

വിജിലന്‍സ് റിപോര്‍ട്ട് കോടതി തള്ളിയ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് താന്‍ നിരപരാധിയാണ് ആവര്‍ത്തിച്ച് കെ എം മാണി. തെറ്റൊന്നും ചെയിതിട്ടില്ല. കേസ് എത്രവേണമെങ്കിലും അന്വേഷച്ചോട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ട് തള്ളിയ കോടതി നടപടിയെ കുറിച്ച് കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂഡിഎഫ്  സര്‍ക്കാറിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരിക്കെ കെ എം മാണി കൈക്കുലി വാങ്ങിയെന്നാണ് കേസ്.

അതേസമയം, കെഎം മാണി കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് റിപോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കേസില്‍ മാണിക്ക് അനുകൂലമായ റിപോര്‍ട്ട് തള്ളിയ നടപടിയോടെ സത്യം തെളിഞ്ഞതായി കോഴ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ബിജു രമേശ് പ്രതികരിച്ചു. ഉത്തരവ് സ്വാഗതം ചെയ്യുന്നു. താന്‍ ഉന്നയിച്ച ആരോപണത്തില്‍ വസ്തുതയുണ്ടെന്ന തെളിഞ്ഞതായും ബിജു രമേശ് പറഞ്ഞു.

Also Read- ബാര്‍ക്കോഴ കേസ്: കെഎം മാണിക്ക് കനത്ത തിരിച്ചടി; കുറ്റവിമുക്തനാക്കിയ റിപോര്‍ട്ട് കോടതി തള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍