UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നമുക്ക് കാണേണ്ടി വരും’ സ്വർണ വ്യാപാരിയായ കൊടുവള്ളി കൗണ്‍സിലർക്ക് ജയിലിൽ നിന്നും കൊടി സുനിയുടെ ഫോൺ ഭീഷണി

ടി പി വധക്കേസിലെ പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവർ ജയിലിനകത്തുവച്ചും ഓപ്പറേഷനുകൾ നടത്തുന്നെന്ന റിപ്പോർട്ടുകൾ സിപിഎമ്മിനെ ഉൾപ്പെടെ പ്രതിരോധത്തിലാക്കുമ്പോൾ കൂടുതൽ പരാതികൾ പുറത്ത് വരുന്നു. സ്വർണ്ണക്കടത്ത് വിഷയത്തിൽ കൊടുവള്ളി നഗരസഭാ കൗണ്‍സിലരെ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ ആരോപണം.

ഖത്തറില്‍ ജ്വല്ലറി ഉടമകൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശ്ശേരി മജീദാണ് പരാതിയുമായി രംഗത്തെത്തിയത്. സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ച് ഖത്തര്‍ പോലീസിന് വിവരം നല്‍കിയതിന് കൊടി സുനി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് മജീദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്. ഈ മേഖലയില്‍ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും എന്നായിരുന്നു ഭീഷണിയെന്നും മജീദ് പറയുന്നു.

നിലവിൽ ഖത്തറിലുള്ള മജീദ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തറിലെ ഇന്ത്യൻ എംബസിക്കും ഭാര്യ ‍താമരശ്ശേരി പോലീസിലും പരാതി നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കൊടുവള്ളി നഗരസഭയിലെ 24ാം വാര്‍ഡ് കൗണ്‍സിലറാണ് മജീദ്. നാട്ടില്‍ വന്നാല്‍ വച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. രേഖയില്ലാത്ത സ്വർണം വാങ്ങണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാത്തതിനും ഈ വിവരം പോലീസിനെ അറിയിച്ചതിനുമാണ് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്നാണ് മജീദ് പറയുന്നത്.

ഈ വർഷമാദ്യം കൂത്തുപറമ്പിൽ കൈതേരിൽ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പരോളിലിറങ്ങിയ കൊടി സുനിയുമായി ബന്ധപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. കൊടി സുനിയുടെയും കൂട്ടരുടെയും ഹവാല ഇടപാടുകളും സ്വർണക്കടത്തും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി മനസിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. സിപിഎം പ്രവർത്തകരെന്ന് വ്യക്തമായിട്ടുള്ള ഇവർ ജയിൽ വച്ചു പോലും ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് സർക്കാറിനും പാർട്ടിക്കും തല വേദന സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, ഇത്തരം സാഹചര്യങ്ങൾ ഉൾപ്പെടെ തടയുന്നതിനാണ് കഴിഞ്ഞ ദിവസം ജയിലുകളിൽ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ജയിലുകളുടെ ഭരണച്ചുമതല ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത് ഇതിന്റെ ഭാഗമാണെന്നും മാതൃഭൂമി റിപ്പോർട്ട് പറയുന്നു. കൊടിസുനി ഉൾപ്പെടെ ടി.പി. കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ സി.പി.എമ്മിന് കൂടുതൽ തലവേദന സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.യു ജില്ലാ പ്രസിഡന്റടക്കം ജാതി വിളിച്ച് ആക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും സെക്രട്ടറി, പരാതി ഉന്നയിച്ചയാള്‍ക്ക് സസ്‌പെന്‍ഷന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍