UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമുദായ മാടമ്പികളുടെ പിറകെ പോവേണ്ട ഗതിക്കേട്‌ സിപിഎമ്മിനില്ല: കോടിയേരി

പെരിയ കൊലപാതകത്തെ തുടർന്ന്‌ സിപിഎം സ്വീകരിച്ച മാതൃകാപരമായ നിലപാട് പിന്തുടരാൻ മറ്റ്‌ രാഷ്‌ട്രീയ കക്ഷികൾ തയ്യാറുണ്ടോയെന്നും കോടിയേരി

രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആശയ സംവാദം ആണ്‌ നടക്കേണ്ടതെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ പാർടികൾക്കും എവിടേയും പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകണം . അക്രമം വഴി ഒരു പാർടിയേയും നശിപ്പിക്കാൻ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് സിപിഎം. അത്രമാത്രം കമ്മ്യുണിസ്റ്റുകാർ കൊല്ലപ്പെട്ടിട്ടുണ്ട്‌. പാർട്ട് അക്രമത്തിന്‌ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളരാക്ഷായാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കോടിയേരി. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ നാടാണ്‌ കേരളം എന്ന ആശയം മാറണം. പെരിയ കൊലപാതകത്തെ തുടർന്ന്‌ സിപിഎം സ്വീകരിച്ച മാതൃകാപരമായ നിലപാട് പിന്തുടരാൻ മറ്റ്‌ രാഷ്‌ട്രീയ കക്ഷികൾ തയ്യാറുണ്ടോയെന്നും കോടിയേരി ചോദിച്ചു.

അതേസമയം, ചില സമൂദായ സംഘടനള്‍ ഉയർത്തുന്ന മാടമ്പിത്തരം മനസിൽവെച്ചാൽ മതി. അത് സിപിഎമ്മിനോട് വേണ്ട. സാമുദായിക സംഘടനയിലെ സാധാരണക്കാർ സിപിഐ എമ്മിനൊപ്പമാണ്‌. പണ്ടുകാലത്തെ തമ്പ്രാൻക്കർമാരുടെ നിലപാടാണ്‌ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക്‌. സാമുദായസംഘടനാ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട ഗതിക്കേട്‌ പാർടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംഘടനാ പാർടികളിലും പ്രവർത്തിക്കുന്നവർ ഉള്ള സാമുദായിക സംഘടനയാണ്‌ എൻഎസ്‌എസ്‌ ഇത് മനസിലാക്കാതെയാണ് എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി പല നിലപാടുകളും സ്വീകരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടും. അത് ആശങ്കയ്ക്ക് ഇടയില്ലാത്ത കാര്യമാണ്. ചില മാധ്യമ മേധാവികൾ യുഡിഎഫ്‌ ഘടകകക്ഷി നേതാക്കളെപോലെയാണ്‌ പ്രവർത്തിക്കുന്നത്. ഇതിന് പുറമെയാണ് വൈര്യനിര്യാതനമായ കേന്ദ്രത്തിന്റെ നിലപാട് സമീപനമാണ്‌ കേന്ദ്രത്തിന്‌. പ്രളയത്തിൽ മുങ്ങിയ കേരളത്തിന്‌ നൽകിയ അരിക്ക്‌ പോലും കേന്ദ്രം പണം വാങ്ങി.

ചില സമുദായ നേതാക്കളുടെ മാടമ്പിത്തരം മനസിൽവെച്ചാൽ മതിയെന്നും അത്‌ പാർടിയോട്‌ വേണ്ടെന്നുംഎൻഎസ്‌എസിനെ പരമാർശിച്ച്‌ കോടിയേരി പറഞ്ഞു. എല്ലാ സംഘടനാ പാർടികളിലും പ്രവർത്തിക്കുന്നവർ ഉള്ള സാമുദായിക സംഘടനയാണ്‌ എൻഎസ്‌എസ്‌. എന്നിട്ടാണ്‌ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ഈ നിലപാട്‌ എടുക്കുന്നത്‌. അമിത്‌ ഷാ കേരളത്തിൽ വന്ന്‌ പറഞ്ഞ വാക്കുകൾ ശുദ്ധ നുണയാണ്‌. ഇന്നലെ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി രാമക്ഷേത്രവിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായം ആണോ കേരളത്തിലെ യുഡിഎഫിനുള്ളതെന്നും അദ്ദേഹം പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍