ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ ഉടമകള്‍ സമര രംഗത്തുള്ള സാഹചര്യത്തിലാണ് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.
കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് കണ്ണില്‍ ചോരയില്ലാത്തതാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വന്നാല്‍ തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ ഉടമകള്‍ സമര രംഗത്തുള്ള സാഹചര്യത്തിലാണ് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.
കോണ്‍ഗ്രസും ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫ്‌ളാറ്റ് ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരടിലെ കായലിനോട് ചേര്‍ന്നുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് എതിരെ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധം തുടരുകയാണ്.