UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമൃതാനന്ദമയിക്കെതിരായ കോടിയേരിയുടെ പരാമർശം സ്ത്രീവിരുദ്ധം; മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

സിപിഎം കേന്ദ്ര നേതൃത്വം പാർട്ടി സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി

ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരായ കോടിയേരി ബാലകൃ്ഷണന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്. സിപിഎം സംസ്ഥാന സെക്ട്രട്ടറിയുടെ നിലപാട്  സ്ത്രീത്വത്തിന്റെ  അപമാനിക്കുന്നതാണെന്നാണ് കോൺഗ്രസ് നിലപാട്. വിഷയത്തിൽ കോടിയേരി മാപ്പുപറയണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു.

നൈഷ്ഠിക ബ്രഹ്മചാകരിയായ അമൃതാനന്ദമയി ഇത്രയധികം സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചാര്യം നഷ്ടപ്പെട്ടോയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നലെത്തെ പ്രതികരണം. പരാമർശം സ്ത്രീവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കൊടിക്കുന്നിൽ സുരേഷ് വിഷത്തിൽ സിപിഎം കേന്ദ്ര നേതൃത്വം പാർട്ടി സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടണമെന്നും വ്യക്തമാക്കി.

ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യുന്നത് യുക്തിരഹിതമാണെന്ന് കോടിയേരിയുടെ വിവാദ പരാമർശം. പല പ്രായക്കാരായ പുരുഷൻമാരും സ്ത്രീകളും ദർശനതതിന് വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചാര്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായോയെന്നും കോടിയേരി ചോദിച്ചിരുന്നു. ആള്‍ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവാണ് എന്നാല്‍ കേരളത്തില്‍ അത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ല.
വലതുപക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് അമൃതാനന്ദമായി ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

അമൃതാനന്ദമയിയെ കടപ്പുറം സുധാമണിയെന്ന് വിളിക്കുന്നവര്‍ എന്ത് നവോത്ഥാനമാണ് ഇവിടെ മുന്നോട്ട് വയ്ക്കുന്നത്?

പല പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്‍മാരുമായും ഇടപെട്ടിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? കോടിയേരി ബാലകൃഷ്ണന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍