UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദമ്പതികളുടെ ആത്മഹത്യ; മൃതദേഹത്തില്‍ പരിക്കുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്

ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ നടന്ന ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ശരീരത്തില്‍ ഇടിവോ ചതവോ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തിയില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതിയില്‍ ചങ്ങനാശ്ശേരി പോലീസ് ചെയ്യലിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ നടന്ന ഇന്‍ക്വസ്റ്റ്
റിപോര്‍ട്ടിലാണ് ഇ്ക്കാര്യം പറയുന്നത്. ശരീരത്തില്‍ ഇടിവോ ചതവോ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തിയില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ചങ്ങനാശ്ശേരി നഗരസഭാ സി പി എം അംഗവും സ്വര്‍ണ വ്യാപാരിയുമായ അഡ്വ. സജികുമാറിന്റെ പരാതി പ്രകാരം ചോദ്യം ചെയ്യലിന് വിളിപ്പിച്ച ദമ്പതികള്‍ പോലിസ് പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു.

സ്വര്‍ണം മോഷ്ടിച്ചെന്ന് പോലീസ് മര്‍ദിച്ച് എഴുതിവാങ്ങി, ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സിപിഎം കൗണ്‍സിലര്‍ സജികുമാറാണെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പെഴുതിവച്ചായിരുന്നു സുനില്‍ കുമാറും ഭാര്യ രേഷ്മയും ജീവനൊടുക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍