UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊട്ടിയൂർ‌ പീഡനക്കേസ്; പള്ളിമേടയിൽ പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത ഫാ. റോബിൻ വടക്കുംചേരിയുടെ വിധി ഇന്നറിയാം

പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഉൾപ്പെടെ മൊഴിമാറ്റിയ സംഭവവും ഉണ്ടായി.

പള്ളിമേടയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്ന കൊട്ടിയൂർ പീഡനക്കേസിൽ ഇന്ന് വിധി പറയും. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) യാണ് വിധി പറയുന്നത്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി ഒന്നാം പ്രതിയായ പോക്സോ നിയമപ്രകാരമുള്ള കേസിൽ കന്യാസ്ത്രീകളും വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് തേരകമുൾ‌പ്പെടെ കേസിൽ പ്രതികളാണ്.

ചൈൽഡ് ലൈൻ നൽകിയ വിവരമനുസരിച്ച് 2017 ഫെബ്രുവരി 26നാണ് പേരാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 2016 ഡിസംബറിലാണ് കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ പെൺകുട്ടി പ്രസവിക്കുന്നത്. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി. പീഡനക്കേസിൽ വൈദികൻ അറസ്റ്റിലായെന്ന് സുപ്രീം കോടതിയെ പോലും ഞെട്ടിച്ച സമാനതകളില്ലാത്തതായിരുന്നു കൊട്ടിയൂർ കേസ്. വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാനുൾപ്പെടെ പ്രതികളായ കേസിൽ കുഞ്ഞിനെ ഒളിപ്പിക്കാൻ ഉൾപ്പെടെ ശ്രമങ്ങളും നടന്നിരുന്നു. 2017 ഫെബ്രുവരിയിലാണ് ഫാദർ റോബിൻ വടക്കുംചേരിയെ കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

റോബിൻ വടക്കുംചേരി ക്ക് പുറമെ ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരാണ് മറ്റ് പ്രതികൾ. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ പത്ത് പേരാണ് ആദ്യം പ്രതിചേർക്കപ്പെട്ടത്. എന്നാല്‍ വിടുതൽ ഹർജി അംഗീകരിച്ച് രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും സുപ്രീംകോടതി പിന്നീട് കുറ്റവിമുക്തരാക്കി.

സമാനതകളില്ലാത്ത വിചാരണ നടപടികൾക്കും കേസ് വാർത്തായായി. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഉൾപ്പെടെ മൊഴിമാറ്റിയ സംഭവവും ഉണ്ടായി. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ആ സമയത്ത് പ്രായപൂർത്തി ആയിരുന്നെന്നും പെണ്‍കുട്ടി കോടതിയിൽ പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കാനാണ് ആഗ്രഹമെന്നുമായിരുന്നു മൊഴി. പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു. ഇതോടെ പ്രായം തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇ ഫാ. റോബിനും തേ ആവശ്യവുമായി കോടതിയെ സമീപിച്ചു. എന്നാൽ ആവശ്യം പോക്സോ കോടതി തള്ളി.  കൂറുമാറ്റം പോക്സോ കേസിനെ ബാധിക്കില്ല എന്നാണ് വിലയിരുത്തൽ.

അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി വിധിപറയുന്ന കേസിൽ 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. വിചാരണ 7 മാസം നീണ്ടു. 38 സാക്ഷികളെ വിസ്തരിച്ചു.  കേസ് റജിസ്റ്റർ ചെയ്ത് രണ്ടു വർഷം തികയുന്ന ഘട്ടത്തിലാണ് ഇന്ന് വിധി പറയുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍